എനിക്കും ഇനി ലംബോർഗിനി ഉറൂസ്; പൃഥ്വിരാജിനു ശേഷം ഉറൂസ് സ്വന്തമാക്കുന്ന മലയാളത്തിലെ രണ്ടാമത്തെ താരമായി മാറി ഫഹദ് ഫാസിൽ.!! Fahad Fassil Bought Lamborghini Urus

യുവാക്കളുടെ ഹൃദയങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന ഒരുകൂട്ടം മലയാള നായകന്മാരിൽ മുൻനിരയിൽ നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിൽ കൂടാതെ തമിഴ് സിനിമാ മേഖലയിലും തന്റെതായ കരവിരുത് തെളിയിക്കാൻ ഫഹദിന് സാധിച്ചിട്ടുണ്ട്. നല്ലൊരു നായകൻ മാത്രമല്ല നിർമ്മാതാവും കൂടിയാണ് താരം. നാഷണൽ ഫിലിം അവാർഡ് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് താരം. സിനിമാ നിർമ്മാതാവായ ഫാസിലിന്റെ മകനാണ് ഫഹദ്.

2002 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായ കയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണ് താരം സിനിമാ രംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. പിന്നീട് ചാപ്പാകുരിശ്, 22 ഫിമെയിൽ കോട്ടയം, ഡയമണ്ട് നെക്ലൈസ്, അന്നയും റസൂലും, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്സ്, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, വരത്തൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു..

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം മലയൻ കുഞ്ഞ് ആണ്.. ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം. 2014 ൽ ആണ് താരം വിവാഹിതനാകുന്നത്.. യുവത്വങ്ങൾ നെഞ്ചിലേറ്റിയതാര സുന്ദരി നസ്രിയ ആണ് ഫഹദിന്റെ ഭാര്യ. ഇരുവരും ഒന്നിച്ച് ബാംഗ്ലൂർ ഡേയ്സ്,ട്രാൻസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും സോഷ്യൽമീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോഴിതാ ഫഹദിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പൃഥ്വിരാജിനെ കൂടാതെ മലയാളത്തിൽ ലംബോർഗിനി ഉറൂസ് സ്വന്തമാക്കിയ രണ്ടാമത്തെ നടനായി ഫഹദ് മാറിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളിൽ ഒന്നാണ് ലംബോർഗിനി ഉറൂസ്.

ഇത് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത് സൂപ്പർതാരങ്ങളും ബിസിനസുകാരുമാണ്. ആലപ്പുഴ രജിസ്ട്രേഷനിൽ ആണ് ഫഹദ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. സൂപ്പർ സ്പോർട്സ് കാർ എന്നറിയപ്പെടുന്ന ഈ വാഹനം ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവികളിൽ ഒന്നാണ്. എം എൽ ബി ഇവോ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഈ വാഹനത്തിന്റെ ഉയർന്ന വേഗത 305 കിലോമീറ്റർ സ്പീഡ് ആണ്. നാല് ലിറ്റർ, ഇരട്ട ടർബോ, വി ഏയ്റ്റ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിന്റേത്. 650 ബിഎച്ച്പി കരുത്തും 850 എൻ എം ടോർക്കും ആണ് ഈ എൻജിൻ സൃഷ്ടിക്കുക. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കുതിക്കാൻ ഉറൂസിന് സാധിക്കും. ഇതിനായി വെറും 3.6 സെക്കൻഡ് മതി. 2017 ലായിരുന്നു ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയുടെ ആഗോളതലത്തിലുള്ള അരങ്ങേറ്റം.

Comments are closed.