
അയൺ ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി പഴഞ്ചൻ ചുളുകിയ വസ്ത്രങ്ങൾ വരെ ഇനി വടിപോലെ നിൽക്കും തീർച്ച ഇതുവരെ നിങ്ങൾ കാണാത്ത 3 സൂത്രങ്ങൾ.!! Fabric stiffner at home
Fabric stiffner at home : നമ്മളിൽ പലരും തുണി കഴുകുമ്പോൾ കഞ്ഞി പശ മുക്കാറുണ്ടല്ലേ. എന്നാൽ ചില സമയത്ത് ഇത് ചെയ്യാൻ മറന്ന് പോവും. മഴ സമയത്ത് കഞ്ഞി പശ മുക്കിയാൽ ഉണക്കി കിട്ടാൻ പാടായിരിക്കും. അല്ലെങ്കിൽ ഒരു ബാഡ് സ്മെൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഉള്ള സന്ദർഭത്തിൽ ഇൻസ്റ്റന്റ് ആയി തുണി പശ മുക്കി എടുക്കാം എന്ന് നോക്കാം… ഇതിനായി കോൺഫ്ളവർ എടുത്ത് അതിലേക്ക് കുറച്ച് ചൂട് വെള്ളം എടുക്കുക.
ചൂട് വെള്ളം തന്നെ എടുക്കണം എന്നാലെ കട്ട ഇല്ലാതെ മിക്സ് ചെയ്ത് എടുക്കാൻ പറ്റൂ. ഇതിൻറെ കട്ടി ആവശ്യാനുസരണം കൂട്ടുകയും കുറക്കുകയും ചെയ്യാം. ഒരു ടേബിൾസ്പൂണിലോട്ട് ഏകദേശം അര ഗ്ലാസ് വെളളം ഒഴിക്കുക. ഇനി ഇതിലേക്കു മണത്തിനായി സ്പ്രേ അല്ലെങ്കിൽ റോസ് വാട്ടർ അല്ലെങ്കിൽ കംഫേർട്ട് ഉപയോഗിക്കാം. അര ഗ്ലാസ് ലിക്വിഡ് ഉപയോഗിച്ച് ഏകദേശം 3 ഷർട്ട് വരെ അയൺ ചെയ്യാം.
ഒരുപാട് സ്റ്റിഫ്നസ് വേണ്ടെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് ഒരു സ്പ്രേ ബോട്ടിലേക്ക് ഒഴിക്കാം. ഇത് അയൺ ചെയ്യാനുളള വസ്ത്രത്തിലേക്ക് സ്പ്രേ ചെയ്യ്ത് കൊടുക്കുക. ഇത് ഉപയോഗിച്ച് വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ആണ് അയൺ ചെയ്യേണ്ടത്. കളർ വസ്ത്രങ്ങൾ ചെയ്യുമ്പോൾ ചെറിയ കുത്തുകൾ ഉണ്ടാകാം. ഒരു ഫെവിക്കോൾ ഒരു ടേബിൾസ്പൂൺ പാത്രത്തിലേക്ക് ഒഴിക്കുക.ഇതിലേക്ക് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക.ഇതിലേക്ക് പെർഫ്യൂം ഒഴിക്കുക. ഇത് സ്പ്രേ ബോട്ടിൽ ഒഴിക്കുക.
കോട്ടൻ സാരി അയൺ ചെയ്യാൻ നല്ലതാണ്.എത്ര ചുളിവുണ്ടെങ്കിലും നല്ല സ്റ്റിഫ് ആയി അയൺ ചെയ്യാം. ഒരു ബോട്ടിലേക്ക് ക്രിസ്പ് ആന്റ് ഷൈൻ ഒഴിക്കുക.ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇത് സ്പ്രേ ചെയ്യ്ത് ഉപയോഗിക്കാം. കഞ്ഞി പശ ഉപയോഗിച്ച് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടിയും സ്മെല്ലും ഒഴിവാക്കാൻ ഈ വഴി നല്ലതാണ്. Fabric stiffner at home Video Credit : Resmees Curry World
Comments are closed.