ഇത് വെറുമൊരു വീടല്ല.!! മുപ്പത് ലക്ഷത്തിൽ തീർത്ത പ്രൗഢഗംഭീരമായ വീട്.!! Eye Catching Beautiful Home Tour

എന്റെ വീട് വളരെ സുന്ദരമായിരിക്കണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ല. ബഡ്ജറ്റ് എത്രയാണെന്ന് പറഞ്ഞാൽ അതിനനുസരിച്ചുള്ള വീട് പെട്ടെന്ന് തന്നെ ഇന്ന് ഉണ്ടാക്കിയെടുക്കാൻ ഇന്ന് സാധിക്കും . 30 ലക്ഷംരൂപയ്ക്ക് പ്രൗഢഗംഭീരമായ ഒരു വീടാണ് ഇത്.ആകെ സ്ഥലം 12.5 സെന്റ് ആണ് അതിൽ വീട് ഇരിക്കുന്നത് മാത്രം കണക്കാക്കിയാൽ 7.5 സെന്റോളം വരും. വീടിനെ കുറിച്ച് പറയുകയാണെങ്കിൽ ആദ്യം ഒരു സിറ്റൗട്ട് ആണ് സിറ്റൗട്ടിൽ നിന്നും നേരെ കയറുന്നത് മനോഹരമായ വലിയ ഹാളിലേക്കാണ്.

ഹാളിൽ ആയി എൽ ഷേപ്പിൽ ഉള്ള ഒരു സോഫ അറേഞ്ച് ചെയ്തിരിക്കുന്നു അവിടെത്തന്നെയാണ് ടിവി യൂണിറ്റും സെറ്റ് ചെയ്തിരിക്കുന്നത്.മറൈൻ പ്ലൈവുഡ് ചെയ്ത പാർട്ടീഷൻ ഇവിടെ കാണാം. വീട്ടിനുള്ളിലെ ലൈറ്റിങ് അറേഞ്ച്മെന്റുകൾക്കായി എൽഇഡി ആണ് ഉപയോഗിച്ചിരിക്കുന്നത്.എല്ലാ ഭാഗത്തും സീലിങ് ചെയ്തിട്ടുണ്ട്. ഹാളിൽ നിന്നും തൊട്ടടുത്തുള്ളത് ഡൈനിങ് ഏരിയയാണ്. വളരെ സ്പേഷ്യസ് ആയിട്ടാണ് ഇത് സെറ്റ് ചെയ്തിട്ടുള്ളത്. എട്ട് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ അറേഞ്ച് ചെയ്തിട്ടുള്ളത്.

ഗ്ലാസ് കൊണ്ട് നിർമിച്ച ഡൈനിങ് ടേബിൾ ആണ് ഇത്. നാല് ബെഡ്റൂമും, ഹാളും കിച്ചണും അടങ്ങുന്നതാണ് വീടിന്റെ മെയിൻ പ്ലാൻ.4 ബെഡ്റൂം വരുന്നത് അറ്റാച്ച്ഡ് ബാത്റൂം ആണ് 2ബെഡ്റൂം ഗ്രൗണ്ട് ഫ്ലോറിലും,രണ്ട് ബെഡ്റൂം ഫസ്റ്റ് ഫ്ലോറിലുംവരുന്നു.കിച്ചൺ വളരെ സ്‌പെഷ്യസ് ആയാണ് നിർമ്മിച്ചിരിക്കുന്നത്.വീടിന് രണ്ട് കിച്ചൺ ഉണ്ട്. ഒരു മെയിൻ കിച്ചണും ഒരു സെക്കൻഡ് കിച്ചണും.രണ്ടും ഡിസൈൻ വരുന്നത് ഒരുപോലെയാണ്. മുകളിലേക്കുള്ള സ്റ്റെയറിന്റെ ഹാൻഡ് വരുന്നത് സ്റ്റൈൻലസ് സ്റ്റീൽ പൈപ്പുകളാണ്.

അവയിൽ ഗ്ലാസ് ഉപയോഗിച്ചുള്ള ഡിസൈനുകൾ സ്റ്റയറിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിന്റെ മുകൾഭാഗത്തുള്ള രണ്ട് ബെഡ്റൂം വളരെ ആകർഷണം ഉള്ള ഡിസൈനുകളാണ്. റൂമുകളിൽ നിന്ന് തന്നെ പുറത്തേക്കിറങ്ങുന്ന ചെറിയ ബാൽക്കണികൾ സെറ്റ് ചെയ്തിരിക്കുന്നു. രണ്ട് ചെറിയ ബാൽക്കണിയും ഒരു മെയിൻ ബാൽക്കണിയും ആണ് വീടിന് ഉള്ളത്. മെയിൻ ബാൽക്കണി എൽ ഷേപ്പ്ഡ് ആണ്. അതുകൂടാതെ ഇവിടെ വളരെ സ്പേഷ്യസ് ആയ ഒരു യുട്ടിലിറ്റി ഏരിയയും അറേഞ്ച് ചെയ്തിട്ടുണ്ട്.video credit:Start Deal

Comments are closed.