ഈ ചെടിയുടെ പേര് അറിയാമോ? വഴിയരികിൽ കാണുന്ന ഈ സസ്യത്തിന് ഇത്രയേറെ ഗുണങ്ങളോ 😲😲അറിയാതെ പോയല്ലോ ഇതെല്ലാം.!! Euphorbia hirta |Chithirapala Gunangal

ചിത്തിരപ്പാല എന്ന ഒരു ഔഷധസസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ ചുറ്റുവട്ടത്ത് കാണപ്പെടുന്ന നമ്മൾ ഗുണങ്ങളറിയാതെ പറിച്ചെറിഞ്ഞു കളയുന്ന പല ചെടികളും ഒരു തരത്തിൽ പറഞ്ഞാൽ ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ളവയാണ്. പുരാതനകാലം മുതൽക്ക് തന്നെ രോഗശമനത്തിനായി ഔഷധസസ്യങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നു വന്നിട്ടില്ലാത്ത ആ

ഒരു കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സസ്യങ്ങൾക്ക് തന്നെയായിരുന്നു പ്രാധാന്യവും. കഠിനമായ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിച്ചിരുന്നുള്ളു. എന്നാൽ ഇന്ന് ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ ഇവ പറിച്ചെറിഞ്ഞു കളയുന്നതു മൂലം നിസാര അസുഖങ്ങൾക്ക് പോലും ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. നമ്മുടെ വീട്ടു പറമ്പിലും മറ്റുമായി ധാരാളം കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് ചിത്തിരപ്പാല.

ഔഷധങ്ങളുടെ കലവറയാണ് ഈ സസ്യം. കൂടാതെ ഇലക്കറിയായും ഇവയെ ഉപയോഗിക്കാറുണ്ട്. അരിമ്പാറ പൊഴിഞ്ഞു പോകുന്നതിനായി ചിത്തിരപ്പാലയുടെ ഇലയിൽ നിന്നും ലഭിക്കുന്ന പാൽ പുരട്ടിയാൽ മതി. വായ്പുണ്ണ് മാറുന്നതിനും അൾസറിനുമുള്ള ഒരു മികച്ച ഔഷധം തന്നെയാണ് ഇത്. കൂടാതെ ഇത് തോരൻ വെച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണ്. ചുണ്ട് പൊട്ടിക്കീറുന്നത് തടയുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി common beebee എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.