കാത്തിരിപ്പിന് വിരാമം; ‘എമ്പുരാനി’ൽ മോഹൻലാലും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു.!! Empuran Movie Official Announcement Malayalam

ലൂസിഫർ എന്ന തീയേറ്റർ വിജയത്തിന് ശേഷം മോഹൻലാലും പൃഥ്വിയും ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ്. എമ്പുരാൻ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ട തിരകഥയുടെ അവസാനം ഭാഗം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു. Black out (സ്‌ക്രീനിൽ )Title -L-L2E. E. M. P. U. R. A. N എന്നാണ് ഫോട്ടോയിൽ കാണുന്നത്. “വായിച്ചിട്ട് അങ്ങട് വ്യക്തം ആകുന്നില്ല, കട്ട വെയ്റ്റിംഗ്,

എത്ര സൂക്ഷ്‌മമായി നോകിയിട്ടും സീൻ കാണുന്നില്ലാലോ മച്ചാ, എന്തായാലും L2E ടൈറ്റിൽ അത് പൊളിച്ചു, ക്ലൈമാക്സ്‌ വായിക്കാൻ പറ്റുന്നില്ല, anyway സ്ക്രീനിൽ കാണാൻ വെയ്റ്റിംഗ്, ആ പേപ്പർ ഒന്ന് നിവർത്തി പിടിച്ചിരുന്നെങ്കിൽ വായിക്കാമായിരുന്നു.. അക്ഷര തെറ്റുണ്ടോയെന്ന് അറിയാലോ.., തുടങ്ങി രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറഞ്ഞിരിക്കുന്നത്. ലൂസിഫർ എന്ന ആദ്യഭാഗം 30 കോടി മുതൽ മുടക്കിൽ 2019 പുറത്തിറങ്ങിയ ചിത്രമാണ്.

പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ വിഭാഗത്തിൽ പെടുന്ന ചിത്രം പ്രദർശനത്തിലൂടെ 200 കോടി കവിഞ്ഞു. കേരള രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോവുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കേന്ദ്ര കഥപാത്രത്തെയാണ് മോഹൻലാൽ അതരിപ്പിക്കുന്നത്. പൃഥിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ സംവിധാനം ചെയ്യുന്നതും പൃഥ്വിരാജ് തന്നെയാണ് .ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 പകുതിയോടെ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ചിത്രം 2024 പകുതിയോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് അറിയാൻ കഴിഞ്ഞത്.എന്നാൽ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. അവകാശവാദങ്ങളും ഒന്നുമില്ല ഒരു കൊമേർഷ്യൽ എന്റർടൈനർ ആണ് ചിത്രം എന്ന് പൃഥ്വിരാജ് പറഞ്ഞു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. എമ്പുരാൻ തിയേറ്ററുകളിൽ എത്താൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്.

 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Prithviraj Sukumaran (@therealprithvi)

Comments are closed.