എലിസബത്തിനെ ഞെട്ടിച്ചു ബാലയുടെ പിറന്നാൾ സർപ്രൈസ്.. ഇത്തവണ അമ്മയുടെ കൈകൊണ്ട്.!!

തമിഴ് രംഗത് നിന്നും വന്നു മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹം. നടൻ ബാലയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കുടുംബാംഗങ്ങളും സിനിമാരംഗത്തെ വളരെ കുറച്ചു സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ റിസപ്ഷന് പങ്കെടുത്തത്.

ഇപ്പോഴിതാ ബാലയുടെ പുതിയ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഭാര്യ എലിസബത്തിന് ജന്മദിനത്തിൽ സർപ്രൈസ് സമ്മാനവുമായി ആണ് ഇത്തവണ ബാലയും കുടുംബവും എത്തിയിരിക്കുന്നത്. ഐരാവശ്യം ബാലയുടെ അമ്മയാണ് സർപ്രൈസ് സമ്മാനം എലിസബത്തിന് കൈമാറിയിരുന്നത്.


തന്നെ സംബന്ധിച്ചു സെപ്റ്റംബർ 8 തനിക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള ദിവസം ആണെന്നും എല്ലാവരും എലിസബത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ബാല പറയുന്നുണ്ട്. ബാല ഇപ്പോൾ ചെന്നൈയിലെ തന്റെ വീട്ടിലാണ് ഉള്ളത്. സ്വർണമാലയും കമ്മലുമാണ് ഇപ്രാവശ്യവും എലിസബത്തിന് സമ്മാനമായി നൽകിയിരിക്കുന്നത്.

വിവാഹസമ്മാനമായി ബാല ഔഡി Q3 കാർ നൽകിയിരുന്നത് സമൂഹമാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു ഇവരുടെ വിവാഹ റിസെപ്ഷൻ. എലിസബേത് തൃശൂർ, കുന്നംകുളം സ്വദേശിയാണ്. ബാലയുടെ രണ്ടാം വിവാഹമാണ്. ഗായിക അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. പിന്നീട് വ്യക്തിപരമായ ചില കാരണങ്ങളാൽ ഡിവോഴ്സ് ആവുകയായിരുന്നു.

Comments are closed.