വിവാഹസമ്മാനമായി ഭാര്യക്ക് പുത്തൻ ഓഡി കാർ.. പുതുജീവിതം നൽകിയവർക്ക് ബാലയുടെ വിവാഹ സമ്മാനം, കണ്ണ് നിറഞ്ഞ് എലിസബത്ത്.!!

തമിഴ് രംഗത് നിന്നും വന്നു മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബാല. കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹം. നടൻ ബാലയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കുടുംബാംഗങ്ങളും സിനിമാരംഗത്തെ വളരെ കുറച്ചു സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ റിസപ്ഷന് പങ്കെടുത്തത്.

വിവാഹം കുറച്ചു മുൻപ് തന്നെ നടന്നിരുന്നു എന്നും ഇത് വിവാഹ റെസ്‌പെഷൻ ആണെന്നുമാണ് പറയപ്പെടുന്നത്. ഞായറാഴ്ച ഉച്ചക്ക് 1.35 നു ആയിരുന്നു ഇവരുടെ വിവാഹ റിസപ്ഷൻ നടന്നത്. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നില്കുന്നത് ബാല തന്റെ പ്രിയതമയ്ക്ക് നൽകിയിരിക്കുന്ന വിവാഹ സമ്മാനമാണ്. വധു എലിസബത്തിന് ആഢംബര കാര്‍ ആണ് സമ്മാനമായി ബാല നൽകിയിരിക്കുന്നത്.


ബാല എലിസബത്തിനു കാറിന്റെ താക്കോൽ നൽകുന്നതും അതെ തുടർന്ന് ഇരുവരും വാഹനത്തിൽ കയറുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഓറഞ്ച് നിറമുള്ള ആഡംബര ഓഡി കാര് ആണ് ബാല തന്റെ പ്രിയതമയായ എലിസബത്തിന് സമ്മാനമായി നൽകിയിരിക്കുന്നത്. ബാലയുടെ വധു എലിസബത്ത് ഡോക്ടർ ആണ്.

ഉണ്ണി മുകുന്ദൻ, ഇടവേള ബാബു, നടൻ ബൈജു തുടങ്ങിയ താരങ്ങൾ ബാലയുടെ വിവാഹ റിസപ്ഷന് പങ്കെടുത്തിട്ടുണ്ട്. ബാലയുടെ രണ്ടാം വിവാഹമാണ്. ഗായിക അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. പിന്നീട് വ്യക്തിപരമായ ചില കാരണങ്ങളാൽ ഡിവോഴ്സ് ആവുകയായിരുന്നു.

Comments are closed.