നടി എലീന പടിക്കൽ വിവാഹിതയായി.. ആറ്‌ വർഷം നീണ്ട പ്രണയസാഫല്യം, എലീന ഇനി രോഹിത്തിന് സ്വന്തം [വീഡിയോ]

നടിയും അവതാരകയും ബിഗ് ബോസ് മത്സരാര്ഥിയുമായ എലീന പടിക്കൽ വിവാഹിതയായി. രോഹിത് പ്രദീപ് ആണ് എലീനയുടെ വരൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ട് കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. കോവിഡ് മൂലം വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് പങ്കെടുത്തിട്ടുള്ളു. ഹിന്ദു ആചാര പ്രകാരം ആയിരുന്നു താലികെട്ട് നടന്നത്.

എലീനയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. നീണ്ട ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. ബിഗ് ബോസ് ടുവിൽ മത്സരാര്ഥിയായിരിക്കെയാണ് താരം തനിക്ക് ഒരു പ്രണയം ഉണ്ട് എന്ന കാര്യം തുറന്നു പറയുന്നത്. ഇരുവരും വ്യത്യസ്ത മതത്തിൽ ആയതുകൊണ്ട് തന്നെ കുടുംബാംഗങ്ങളുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു.


എന്നാൽ പിന്നീട് കുടുംബങ്ങളുടെ എല്ലാം സമ്മതത്തോടെ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇരുവരും വിവാഹിതരായി. കഴിഞ്ഞ വര്‍ഷാവസാനം ഏഷ്യാനെറ്റിന്‍റെ കോമഡി സ്റ്റാര്‍സ് സീസണ്‍ 2വിന്റെ വേദിയിൽ വെച്ചാണ് എലീന തന്റെ വിവാഹം തീരുമാനിച്ചതായി ആരാധകർക്ക് മുൻപിൽ തുറന്നു പറഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള താലികെട്ട് ആണ് രാവിലെ നടന്നത്.

വിവാഹ സൽക്കാര ചടങ്ങുകളിൽ കൃസ്ത്യൻ ആചാരപ്രകാരമുള്ള ക്രിസ്ത്യൻ ബ്രൈഡിന്റെ ലുക്കിലായിരിക്കും താരം എത്തുക. ഡാർക്ക് മെറൂൺ നിറത്തിലുള്ള കാഞ്ചീപുരം സാരിയിൽ അതീവസുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി, മെഹന്ദി, ബ്രൈഡല്‍ ഷവര്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Comments are closed.