എന്റെ ഈശ്വരാ 😱😱 കോഴിമുട്ട വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.. വേഗം വീഡിയോ കാണു 👌👌

കോഴിമുട്ട ഉപയോഗിച്ചുള്ള പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അതിൽ നിന്നെല്ലാം തന്നെ വ്യത്യസ്തമായി കിടിലൻ രുചിയിലുള്ള വെറൈറ്റി ആയ ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി ആവശ്യമായത് കോഴിമുട്ടയാണ്. നാലു കോഴിമുട്ട പുഴുങ്ങിയശേഷം പച്ചക്കറികൾ അരിയുന്ന ഗ്രെയ്റ്ററിൽ ഗ്രെയ്റ്റ് ചെയ്തെടുക്കുക.

അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് പച്ചമുളക് അരിഞ്ഞത്, 1 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 1/2 tsp വലിയജീരകം, 1 ഏലക്കായ, 1/2 tsp കുരുമുളക്, 1 കഷ്ണം പട്ട, 4 ഗ്രാമ്പൂ തുടങ്ങിയവയും ചേർത്തു ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ചെടുക്കണം. സവാള ചെറുതായി അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു വഴറ്റിയെടുക്കുക.


നല്ലതുപോലെ വഴറ്റിയശേഷം ഈ ഒരു മിക്സിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മസാല ചേർക്കണം. 1/4 tsp മഞ്ഞൾപൊടി, 1/2 tsp മല്ലിപൊടി, 1/2 tsp മുളക്പൊടി തുടങ്ങിയവ ചേർത്തു പൊടികളുടെ പച്ചമണം മാറുന്നതുവരെ നല്ലതുപോലെ മൂപ്പിക്കണം. ഇതിലേക്ക് നേരത്തെ ഗ്രെയ്റ്റ് ചെയ്തുവെച്ച മുട്ട കൂടി ചേർത്തു മിക്സ് ചെയ്യണം. ഈ ഒരു റെസിപ്പി നിങ്ങളും തീർച്ചയായും വീടുകളിൽ ഉണ്ടാക്കി നോക്കണേ.. ഇഷ്ടമായാൽ അഭിപ്രായം പറയു..

തയ്യാറാക്കുന്നവിധം കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.