കോഴിമുട്ട കൊണ്ട് ഇതുപോലൊന്ന് ചെയ്തു നോക്കൂ.. കോഴിമുട്ട വീട്ടിലുണ്ടായിട്ടും ഇത് അറിയാതെ പോയല്ലോ കഷ്ടമായിപ്പോയി.!!

നമുക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കോഴിമുട്ട ഉപയോഗിച്ച് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങളും. വത്യസ്തങ്ങളായ വിഭവങ്ങളാണ് എങ്കിൽ പിന്നെ ഒട്ടും തന്നെ പറയുകയും വേണ്ട. കോഴിമുട്ട ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ സാധിക്കുന്ന ഒരടിപൊളി വിഭവം ആണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നത്. തീർച്ചയായും നിങ്ങളും വീടുകളിൽ ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

ഇതിനായി നാല് കോഴിമുട്ടയാണ് ആവശ്യമായത്. കോഴിമുട്ട പുഴുങ്ങിയെടുത്ത ശേഷം ഗ്രെയ്റ്റർ ഉപയോഗിച്ച് ഗ്രെയ്റ്റ് ചെയ്തെടുക്കുക. ഒരു മിക്സിയുടെ ജാർ എടുത്ത് 4 പച്ചമുളക് അരിഞ്ഞത്, 1 അല്ലി വെളുത്തുള്ളി, 1 കഷ്ണം ഇഞ്ചി, 1/2 tsp വലിയജീരകം, 1 ഏലക്കായ, 1/2 tsp കുരുമുളക്, 1 കഷ്ണം പട്ട, 4 ഗ്രാമ്പൂ തുടങ്ങിയവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ വേണം അരക്കുവാൻ.

ഒരു കടായി ചൂടാക്കി അതിലേക്ക് 4 tbsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. കടുക് പൊട്ടിച്ചശേഷം അതിലേക്ക് 1 സവാള അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ഇതിലേക്കു അരപ്പ് ചേർത്ത് 1/4 tsp മഞ്ഞൾപൊടി, 1/2 tsp മല്ലിപൊടി, 1/2 tsp മുളക്പൊടി, മുട്ട അരിഞ്ഞത് എന്നിവ ചേർക്കുക. തയ്യാറാക്കുന്ന വിധം എങ്ങനെയാണ് എന്ന് കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി E&E Creations എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.