മുട്ട ഉണ്ടോ! ! ലക്ഷ്ങ്ങൾ ചോദിച്ചു വാങ്ങിയ റെസിപ്പി; ഇനി ഇങ്ങനെ ചെയ്യൂ; കിടിലൻ രുചിയിൽ എഗ്ഗ് റോൾ.!! Egg roll Evening Shack Recipe
Egg roll Evening Shack Recipe : മിക്ക വീടുകളിലും നാലുമണി പലഹാരമായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കുറച്ചു വ്യത്യസ്തമായി എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ ഒരു എഗ്ഗ് റോളിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ എഗ്ഗ് റോൾ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുത്തത് ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം അല്പം സവാള ചെറുതായി അരിഞ്ഞത് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. അടുത്തതായി അല്പം കുരുമുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഈ ചേരുവകളുടെ പച്ചമണം പോയി കഴിയുമ്പോൾ അതിലേക്ക് പുഴുങ്ങി പൊടിച്ചുവെച്ച ഉരുളക്കിഴങ്ങു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. അടുത്തതായി റോളിലേക്ക് ആവശ്യമായ ഒരു മാവ് തയ്യാറാക്കണം. അതിനായി മിക്സിയുടെ ജാറിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ചതും, അല്പം കോൺഫ്ലോറും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ബ്രഡ് ക്രംസ് കൂടി ഈയൊരു സമയത്ത് പൊടിച്ച് എടുത്തു മാറ്റിവയ്ക്കണം.
കൂടാതെ റോളിന്റെ അകത്ത് ഫിൽ ചെയ്യാനാവശ്യമായ മുട്ട വേവിച്ചെടുത്ത് നാല് കഷണങ്ങളായി മുറിച്ചെടുത്തു വയ്ക്കാം. തയ്യാറാക്കിവെച്ച ഉരുളക്കിഴങ്ങിന്റെ കൂട്ട് പരത്തി അതിനകത്ത് മുട്ടയുടെ കഷണം വെച്ച് നീളത്തിൽ പരത്തി അല്പം ബ്രഡ് ക്രംസിലും മാവിലും മുക്കി ഡീപ് ഫ്രൈ ചെയ്തെടുത്താൽ കിടിലൻ എഗ്ഗ് റോൾ റെഡിയായി കഴിഞ്ഞു. Egg roll Evening Shack Recipe Video Credit : cook with shafee
Comments are closed.