ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുകയാണ് 😯എണ്ണ ഒരു തുള്ളി പോലും ആവശ്യമില്ല 👌🏻😋Egg In Water | No Oil Egg Recipe

മുട്ട എണ്ണയിൽ പൊരിച്ചെടുക്കാം ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ മുട്ട പൊരിച്ചെടുക്കാം. ഇത്രകാലം എങ്ങനെയായിരുന്നു നിങ്ങൾ മുട്ട കഴിച്ചു കൊണ്ടിരുന്നത് എണ്ണയില്ലാതെ ഒരു മുട്ടയെപ്പറ്റി ചിന്തിക്കാൻ സാധിച്ചിരുന്നില്ല അല്ലെങ്കിൽ മുട്ട പുഴുങ്ങി കഴിക്കണം പക്ഷേ മുട്ട ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ സാധാരണ ഓംലറ്റ് ഉണ്ടാക്കുന്ന പോലെ അല്ല ഇത് വളരെ വ്യത്യസ്തമായ മുട്ട ഇനി ഇതുപോലെ തയ്യാറാക്കാൻ എണ്ണയുടെ ആവശ്യമേയില്ല.

ചേരുവകൾ

  • മുട്ട – 6 എണ്ണം
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • ഉപ്പ്‌ ആവശ്യത്തിന്
  • മഷ്‌റൂം അരിഞ്ഞത് – മുക്കാൽ കപ്പ്
  • സ്പ്രിങ് ഒണിയൻ അരിഞ്ഞത് – മുക്കാൽ കപ്പ്
  • ചുവന്ന ക്യാപ്സിക്കം അരിഞ്ഞത് – അര കപ്പ്

മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ല പോലെ അടിച്ചെടുക്കുക. ഒരു പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി മുട്ട അടിച്ചത് അതിലേക്കു ഒഴിക്കുക. രണ്ട് മിനിറ്റ് ഇളക്കാതെ വെക്കുക. ശേഷം മെല്ലെ ഇളക്കി വെള്ളം വറ്റി ച്ചെടുക്കാം. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും വിളമ്പാം.ഇങ്ങനെ തയ്യാറാക്കി കഴിഞ്ഞാൽ ചപ്പാത്തിയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ മറ്റൊരു കറിയുടെ ആവശ്യമില്ല വളരെ രുചികരമായ

ഒരു കറി എണ്ണം ഉപയോഗിക്കാൻ ആവാത്ത ആൾക്കാർക്ക് മുട്ട കഴിക്കാനുള്ള നല്ലൊരു മാർഗമാണ് അതുപോലെ എല്ലാവർക്കും കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഈയൊരു വിഭവം തയ്യാറാക്കാൻ വളരെ കുറച്ച് സമയം മാത്രം മതി. കറി കുറവുള്ളപ്പോഴും, വേഗം ലഞ്ച് ബോക്സ്‌ റെഡി ആക്കാനും ഒക്കെ സഹായിക്കുന്ന ഒന്നാണ് ഈ വിഭവം. എണ്ണ കഴിക്കാൻ കഴിയാത്തവരും ഈ വിഭവം കഴിക്കും. കൂടാതെ വറുത്തു മുട്ടയുടെ സ്വാദ് കളയാതെ നാച്ചുറൽ ആയി ഒരു വിഭവം ആണ്‌ ഇത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്.video credit : Jess Creative World

Comments are closed.