ഈച്ചയെ തുരത്താൻ ഒരുഗ്രൻ ടിപ്പ്.. ഈ സാധനം ഉണ്ടെങ്കിൽ ഈച്ച വീടിന് അകത്തു കടക്കില്ല.!!

മഴക്കാലത്തും വേനൽക്കാലത്തും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ജീവിയാണ് ഈച്ച. മഴക്കാലത്ത് പ്രത്യേകിച്ചും ഈച്ചയുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടുകൾ മാത്രമല്ല പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. ഈച്ച വന്ന് ഇരുന്ന ഭക്ഷണ സാധനങ്ങളും പഴങ്ങളും നമ്മുക്ക് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല. ഈച്ചയെ തുരത്താൻ മാർക്കറ്റിൽ പല വസ്തുക്കളും ലഭ്യമാണ്.

എന്നാൽ ഒട്ടും കെമിക്കലുകള ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഈച്ചയെ തുരത്താനുള്ള ഒരു മാർഗമാണ് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒരു സാധനം ആണ് കർപ്പൂരം. പൂജാ കർമ്മങ്ങൾക്കും മറ്റ് ചില ആവശ്യങ്ങൾക്കും ആണ് സാധാരണ ഇത് ഉപയോഗിക്കാറുള്ളത്. ഇനി ഇല്ലെങ്കിൽ തന്നെ വളരെ ചെറിയ പൈസക്ക് വാങ്ങാൻ കഴിയുന്ന ഒരു സാധനമാണ് കർപ്പൂരം. ഇത് ഉപയോഗിച്ച് എങ്ങനെയാണ്

ഈച്ചയെ തുരത്തുന്നത് എന്ന് നോക്കാം. ആദ്യത്തെ രീതി കർപ്പൂരം ആഹാര പദാർത്ഥങ്ങളുടെയോ പഴങ്ങളുടെയോ മുകളിൽ വെറുതെ വെക്കുക എന്നുള്ളതാണ്. ഇങ്ങനെ ചെയ്താൽ തന്നെ ഈച്ച അതിന് പരിസരത്ത് വരില്ല. മറ്റൊരു ഫലപ്രദമായ മാർഗം, ചെറിയ പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് കർപ്പൂരം പൊടിച്ച് ഇടുക. ഇത് ഒരു കുപ്പിയിൽ ആക്കി സ്പ്രേ ചെയ്താൽ മതി. ഇനി ഈ ലായനി ഈച്ച കൂടുതലായി

വരുന്ന സ്ഥങ്ങളിലും പഴങ്ങളിലും മറ്റും തളിച്ച് കൊടുക്കാം. ഈ രീതിയിൽ ചെയ്താൽ ഈച്ച പിന്നെ ആ പരിസരത്ത് വരില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്. ഈ ലായനി നിങ്ങൾക്ക് ഈച്ച വരുന്ന അടുക്കള, ബാത്ത്റൂം മറ്റു സ്ഥങ്ങൾ എന്നുവേണ്ട എവിടെ വേണമെങ്കിലും തളിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : Grandmother Tips

Comments are closed.