ജനലും മറ്റും നനഞ്ഞ തുണികൊണ്ടും ലോഷൻ കൊണ്ടും തുടച്ചു മടുത്തോ? ജനലുകൾ തുടക്കാൻ സമയം കിട്ടാറില്ലേ? എളുപ്പത്തിൽ ജനലിലെയും മറ്റും പൊടി കളയാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ,വെള്ളമൊന്നും എടുത്തു സമയം കളയാതെ ജനൽ വൃത്തിയാക്കാൻ ഒട്ടും ചെലവ് ഇല്ലാതെ ഒരു ഡസ്റ്റർ ഉണ്ടാക്കിയാലോ? ഒരു ലെഗ്ഗിനോ ബനിയന്റെയോ മറ്റോ പാന്റ്സോ പഴയ ചുരിദാറിന്റെയോ മറ്റോ
പാന്സോ എടുക്കുക.
പഴയ നൈറ്റിയോ അല്ലെങ്കിൽ ഇഷ്ടമുള്ള തരം തുണിയും ഇതിന് ഉപയോഗിക്കാവുന്നതാണ്. മുകളിൽ നിന്ന് താഴോട്ട് ഒരു പതിനഞ്ചു ഇഞ്ചോ അധികമോ നീളത്തിൽ (ആവശ്യത്തിന് അനുസരിച്ചു പാന്റ്സ് മുറിച്ചെടുക്കാം). ഇതിന്റെ v ഭാഗം തുറന്നു വട്ടത്തിലുള്ള മുകൾ ഭാഗം ഒരു കട്ട് കൊടുത്തു തുറന്നു എടുക്കണം. ശേഷം മുകൾ ഭാഗത്തു 2 ഇഞ്ച് വിട്ട് നീളത്തിൽ രണ്ടു ഇഞ്ചോളം വീതിയുള്ള സ്ട്രിപ്പുകളാക്കി മുറിക്കണം. പഴയ കുടക്കമ്പിയോ മോപിന്റെ കോലിന്റെ കഷ്ണമോ പിവിസി പൈപ്പോ ആവശ്യനുസരണം വലുപ്പത്തിൽ ഒരു കോൽ എടുക്കുക.
തയാറാക്കിയ തുണി കമ്പിയുടെ ഒരറ്റത് നിന്ന് അല്പം വിട്ട ശേഷം നന്നായി വലിച്ചു മുറുക്കി കെട്ടുക. ഒരു തുണികൊണ്ടോ കയർ കൊണ്ടോ ചുറ്റിനു മുകളിൽ നന്നായി കെട്ടിവെക്കുക. ജനൽ തുടക്കാൻ ആവശ്യമായ ഡസ്റ്റർ റെഡി!! കടയിൽ നിന്നും വലിയ വിലക്ക് ഡസ്റ്റർ വാങ്ങിക്കാതെ ഇഷ്ടനുസരണം വലിപ്പത്തിലും തുണിയിലും ഈസിയായി ഇത് ചെയ്തെടുക്കാവുന്നതേ ഉള്ളൂ.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എളുപ്പത്തിൽ ഇതുപയോഗിച് ജനലുകൾ ഒന്ന് പൊടി തട്ടിയെടുത്താൽ നനച്ചു തുടക്കേണ്ട കാര്യമില്ല. സമയവും ഊർജ്ജവും ലാഭിക്കുകയും ചെയ്യാം. ഈസിയായി ഉപയോഗിക്കാവുന്നത് കൊണ്ട് കുട്ടികളെ സഹായത്തിനു കൂട്ടുകയും ചെയ്യാം. ടെലിവിഷൻ സ്റ്റാൻഡ്, ഫ്രിഡ്ജിന്റെ മുകൾ ഭാഗം പോലെയുള്ള സ്ഥലങ്ങളും ഇത് വെച്ച് എളുപ്പം ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.
Comments are closed.