രാവിലെ ബ്രേക്ഫാസ്റ്റ് ഇനി എന്തെളുപ്പം.!! കറി പോലും വേണ്ട ഇതുണ്ടെങ്കിൽ; അഞ്ചു മിനിറ്റിൽ തയ്യാറാക്കാം കൊതിയൂറും വിഭവം.!! Easy Wheat flour Egg Breakfast Recipe

Wheat flour Egg Breakfast Recipe : പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ നമുക്ക് ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.പക്ഷേ നമ്മളിൽ പലരും രാവിലെ വൈകി എഴുന്നേല്‍ക്കുകയും ജോലിക്ക് അല്ലെകിൽ സ്കൂളിൽ പോകാനുള്ള തിരക്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ്

വിദഗ്ദര്‍ പോലും വ്യക്തമാക്കുന്നത്. വൈകി എണീറ്റാലും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു പ്രഭാത ഭക്ഷണത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കുറച്ച് സാധനങ്ങൾ മാത്രം മതി ഇത് തയ്യാറാക്കാൻ. ഇതിനായി ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ പൊരിയും ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ എണ്ണയും ചേർത്ത് നന്നായി കുഴച്ച് എടുക്കാം.

മാവിന് സോഫ്റ്റ്നസ് കൂടാൻ വേണ്ടിയിട്ടാണ് ഗോതമ്പു പൊടിയിൽ മൈദ പൊടി ചേർക്കുന്നത്. പച്ചവെള്ളത്തിൽ മാവു കുഴച്ചാൽ മതി ചൂട് വെള്ളത്തിനൻ്റെ ആവശ്യമില്ല. നന്നായി കുഴച്ചതിനുശേഷം മാവ് ഒന്ന് റസ്റ്റ്‌ ചെയ്യാൻ വെക്കാം. ചപ്പാത്തി പരത്തുന്ന പോലെ ചെറിയ വട്ടത്തിൽ ആക്കി മാവ് പരത്തി എടുക്കാം. മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് ഒരു മുട്ടയും അല്പം ഉപ്പും ഒരു തക്കാളി അരിഞ്ഞതും ഒരു സബോള അരിഞ്ഞതും

എരിവിന് ആവശ്യമായ ഒന്നോരണ്ടോ പച്ചമുളകും നന്നായി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിക്സ് പരത്തി വച്ചിരിക്കുന്ന മാവിലേക്ക് ഫിൽ ചെയ്തു കൊടുക്കാം. ഒരു കടായി എടുത്ത് അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കിയശേഷം ഈ ഫിൽ അതിലേക്ക് ഇട്ട് നന്നായി പൊരിച്ചെടുക്കാം. നല്ല സോഫ്റ്റായ പ്രഭാത ഭക്ഷണം തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips

Comments are closed.