വെറും അരമണിക്കൂർ കൊണ്ട് നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാം കുക്കർ ഉപയോഗിച്ച്.. ഇത്രക്ക് സിമ്പിൾ ആയിരുന്നോ ഇത്.!! Easy Way to make Instant Curd Malayalam

മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ തൈര്. സലാഡ് ആയും അല്ലാതെയും തൈര് കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. മാത്രമല്ല ഏറെ ആരോഗ്യ ഗുണങ്ങൾ കൂടിയുള്ള ഒന്നാണ് തൈര്. എന്നാൽ പലപ്പോഴും വീട്ടാവശ്യത്തിനും മറ്റും കടകളിൽ നിന്നും വാങ്ങുന്നു എന്നല്ലാതെ ഇവ വളരെ ഈസിയായി വീട്ടിൽ തന്നെ നമുക്ക് നിർമ്മിച്ച എടുക്കാൻ സാധിക്കും എന്ന

കാര്യം പലർക്കും അറിയാത്ത ഒന്നാണ്. പലപ്പോഴും വീടുകളിൽ നാം തൈര് ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ അവ പുളിയുള്ള രീതിയിൽ നമുക്ക് ലഭിക്കാറില്ല. എന്നാൽ വെറും അരമണിക്കൂറിനുള്ളിൽ എങ്ങനെ നമുക്ക് നല്ല പുളിയുള്ള കട്ട തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഒരു പാക്കറ്റ് പാൽ എടുത്തു കൊണ്ട് നല്ല രീതിയിൽ ഇളക്കിക്കൊണ്ട് തിളപ്പിച്ച് എടുക്കുക. അല്പം ചൂടാറിയ ശേഷം ചെറിയൊരു മൺ കലത്തിലേക്ക്

ഇവയെ മാറ്റുകയും നല്ല പുളിയുള്ള രണ്ട് ടീസ്പൂൺ തൈരോ മോരോ ഇതിലേക്ക് ചേർക്കുകയും നല്ല രീതിയിൽ മിക്സ് ചെയ്യുകയും ചെയ്യുക. ശേഷം നമ്മുടെ വീടുകളിലുള്ള സാധാരണ പ്രഷർ കുക്കർ അല്ലാത്ത തെർമൽ കുക്കറിലേക്ക് ഈ മൺകലം ഇറക്കിവെക്കുക. ശേഷം പുളി ഉണ്ടാകാനായി അല്പം ഉലുവയോ പരിപ്പോ ഇതിലേക്ക് ചേർക്കുകയും ശേഷം നന്നായി ഇളക്കുകയും ചെയ്യുക. തുടർന്ന് മൺകലവും തെർമൽ കുക്കറും മൂടിവെക്കുകയും

അരമണിക്കൂറോളം ഇത്തരത്തിൽ സൂക്ഷിക്കുകയും ചെയ്യുക. ശേഷം എടുത്തു പരിശോധിക്കുകയാണെങ്കിൽ നല്ല പുളിയുള്ള കട്ട തൈര് നമുക്ക് ലഭിക്കുന്നതാണ്. മാത്രമല്ല പച്ചമുളക് നെടുകെ കീറികൊണ്ട് തൈരിൽ മുക്കി വെച്ചാൽ കൂടുതൽ കാലം ഇത് കേടുവരാതെ സൂക്ഷിക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Ansi’s Vlog

Rate this post

Comments are closed.