ഉപയോഗിച്ച ഡയപ്പർ 5 മിനിട്ടിനുള്ളിൽ വെറും വെള്ളമാക്കി കളയാം.. ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!! Easy way to dispose diapers Malayalam

നമ്മുടെ പലരുടെയും വീടുകളിൽ കുസൃതി നിറഞ്ഞ കുരുന്നുകൾ ഉണ്ടാകുമല്ലോ. അതിനാൽ തന്നെ ഭൂരിഭാഗം സമയങ്ങളിലും ഡയപ്പർ ഉപയോഗിച്ചായിരിക്കും അവരെ നാം കൊണ്ടു നടക്കാറുള്ളത്. എന്നാൽ ഉപയോഗ ശേഷം ഈയൊരു ഡയപ്പർ എന്ത് ചെയ്യണമെന്നോ ഏത് രീതിയിൽ സംസ്കരിക്കണം എന്നോ അറിയാത്തവർ ആയിരിക്കും നമ്മളിൽ പലരും. പലരും ഉപയോഗ ശേഷം തോട്ടിലും കൃഷിയിടങ്ങളിലും തൊടിയിലും ഇവ

ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപേക്ഷിക്കുക വഴി വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാകാറുള്ളത് എന്ന് നമുക്ക് പലർക്കും അറിയാത്ത ഒന്നാണ്. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ച ഡയപ്പറുകൾ പരിസ്ഥിതിക്ക് യാതൊരു ദോഷവും വരാതെ എങ്ങനെ ഉപേക്ഷിക്കാം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഉപയോഗിച്ച ഡയപ്പറുകൾ അഞ്ചു മിനിറ്റോളം ബക്കറ്റിൽ വെള്ളത്തിൽ മുക്കി വെക്കുക. തുടർന്ന് ഇത്തരത്തിൽ

കുതിർന്ന ഡയപ്പറുകൾ കയ്യിൽ ഗ്ലൗസോ മറ്റോ ധരിച്ചുകൊണ്ട് അവർക്കുള്ളിലെ സോഡിയം പോളി അക്രിലേറ്റ് എന്ന വെളുത്ത പൊടി ഡയപ്പർ കീറി മുറിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ശേഷം ഇവയിലേക്ക് അല്പം ഉപ്പ് വിതറിയാൽ നിമിഷങ്ങൾക്കകം തന്നെ ഈ ഒരു വെളുത്ത പൊടി ദ്രാവക രൂപത്തിലേക്ക് മാറുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ വെള്ളമായി മാറിയ ഈയൊരു പൊടി തെങ്ങിൻ

ചുവട്ടിലോ മറ്റോ ഒഴിച്ചാലും യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല. മറിച്ച് ഇത്തരത്തിലുള്ള സംസ്കരണ രീതിയിലൂടെയല്ലാതെ ഇവ ഉപേക്ഷിച്ചാൽ മണ്ണിൽ അലിഞ്ഞു ചേരാതെ നമ്മുടെ മണ്ണിനെയും പരിസ്ഥിതിയെയും ഇവ ഒരു പോലെ മലിനമാക്കുന്നതാണ്. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Ansi’s Vlog

Comments are closed.