ഏത് അഴുക്കു നിറഞ്ഞ വാട്ടർ ടാങ്കും ഇനി ക്ലീൻ ചെയ്യാം നിമിഷങ്ങൾക്കുള്ളിൽ.!! അതും ഒരേ ഒരു കുപ്പി കൊണ്ട്.!! Easy Watertank Cleaning

നമ്മുടെ വീടുകളിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് വീടുകളിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നുള്ളത്. ഏതൊരു വീട്ടമ്മയ്ക്കും ഒരാളുടേയും സഹായമില്ലാതെ ഒറ്റയ്ക്ക് എങ്ങനെ നിമിഷങ്ങൾക്കുള്ളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്തെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ടാങ്കിനുള്ളിലെ വെള്ളം കളയാതെ അഴുക്ക് മാത്രം നമുക്ക് ഈസിയായി വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.

കൈ പോലും നനയുന്നില്ല എന്നുള്ളതാണ് ഈ രീതിയുടെ മറ്റൊരു പ്രത്യേകത. ഇതിനായി ആദ്യം ചെയ്യേണ്ടത് മിനറൽ വാട്ടർ ലഭിക്കുന്ന കുപ്പി എടുത്തു അവയുടെ മുകൾഭാഗം കട്ട് ചെയ്ത് എടുക്കുക എന്നുള്ളതാണ്. കട്ട് ചെയ്തെടുത്ത ഭാഗത്ത് വീണ്ടും ചെറുതായി കട്ട് ചെയ്തു എന്നുള്ളതാണ് അടുത്തതായി ചെയ്യേണ്ടത്. ബ്രഷ് രീതിയിൽ കട്ട് ചെയ്തതിനു ശേഷം ഇവയുടെ മൂടി അഴിച്ചുമാറ്റുകയും അതുപോലെതന്നെ അറ്റത്ത് റിങ് അഴിച്ചു മാറ്റേണ്ടതാണ്.

ശേഷം ഒരിഞ്ച് വണ്ണമുള്ള പിവിസി പൈപ്പ് മൂടിയുടെ അകത്തേക്ക് കയറ്റി വയ്ക്കുക. ഒട്ടുംതന്നെ വായു പുറത്തേക്ക് പോകാതിരിക്കാനും നല്ല ബലത്തിൽ ഇത് ഇതിനോട് മുറുകി ഇരിക്കുവാൻ വേണ്ടി ഇവയുടെ രണ്ടിനെയും അറ്റത്തായി ഒരു സെല്ലോ ടേപ്പ് കെട്ടി കൊടുക്കുക. രണ്ട് മീറ്റർ നീളത്തിലും മുക്കാൽ ഇഞ്ച് വണ്ണവും ഉള്ള ചെടി നനക്കുന്ന ഓസ് പൈപ്പിന് അറ്റത്തായി കൊടുക്കുക.

വീണ്ടും നേരത്തെ ചെയ്ത പോലെ തന്നെ നല്ല പോലെ ഉറച്ച് ഇരിക്കുവാൻ ആയി സെല്ലോ ടേപ്പ് ഇവയുടെ അറ്റത്തായി ചുറ്റി കൊടുക്കുക. നമ്മൾ ഉണ്ടാക്കിയെടുത്ത ഉപകരണം കൊണ്ട് എങ്ങനെ ചെളി നീക്കം ചെയ്യാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം വീഡിയോയിൽ നിന്നും.

Rate this post

Comments are closed.