വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ഇത് നിബന്ധമായും കാണണം വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.. ഇതുവരെ ആരും ചെയ്തു നോക്കാത്ത കാര്യങ്ങൾ.!! Washing Machine Cleaning Tips

Washing Machine Cleaning Tips : “വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ ഇത് നിബന്ധമായും കാണണം വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം.. ഇതുവരെ ആരും ചെയ്തു നോക്കാത്ത കാര്യങ്ങൾ” നമ്മുടെ വീട്ടമ്മമാരുടെ എപ്പോഴും ഉള്ള പരാതിയാണ് വീട്ടുപണികൾ എളുപ്പത്തിൽ തീർക്കുവാൻ സാധിക്കുന്നില്ല എന്നത്. എന്നാൽ നമ്മുടെ മുത്തശ്ശിമാരുടെ കയ്യിൽ എല്ലാം ഒട്ടനവധി ടിപ്‌സുകൾ നമ്മുടെ വീട്ടുജോലികൾ എല്ലാം എളുപ്പത്തിൽ ആക്കുവാൻ സാധിക്കുന്ന രീതിയിലുള്ളവ ഉണ്ട്. അത്തരത്തിലുള്ള കുറെയധികം ടിപ്പുകൾ അറിയുന്നതിലൂടെ നമ്മുടെ ജോലികൾ എളുപ്പത്തിലാക്കുന്നതിന് അത് വരെയധികം സഹായിക്കുന്നതാണ്. നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഉപകരണം ആണല്ലോ വാഷിങ് മെഷീൻ.. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം.

നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ കണ്ണിൽപ്പെടാത്ത ചില ഭാഗങ്ങളുണ്ട്. അത്തരത്തിലുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വാഷിംഗ് മെഷീന്റെ സൈഡിൽ കാണുന്ന ചെറിയ ഓട്ടകളുള്ള നീളത്തിലുള്ള തുറക്കാൻ പറ്റുന്ന ഫിൽറ്ററിന്റെ ഭാഗമുണ്ട്. ഇത് തുറന്ന് നോക്കുമ്പോൾ അതിനകത്ത് നിറയെ ചെളി കാണാം. അതുപോലെ തന്നെ വാഷിംഗ് മെഷീന്റെ അകത്തെ താഴെഭാഗത്ത് നിറയെ ദ്വാരങ്ങളുള്ള വൃത്താകൃതിയിലുള്ള ഒരു ഭാഗം കാണാം. നമ്മൾ അലക്കാനായി തുണികൾ ഇതിന് മുകളിലേക്കാണ് ഇടാറുള്ളത്. അതിന്റെ നടുവിലായി റൗണ്ട് ആകൃതിയിൽ

To clean your washing machine, start by running a hot water cycle with a washing machine cleaner or a cup of white vinegar to dissolve mineral deposits and detergent residue. After the cycle, wipe down the interior with a soft cloth or sponge, paying attention to areas around the lid, detergent dispenser, and gasket. For tougher odors or mold, mix baking soda and water to create a paste, apply it to the affected areas, and let it sit before rinsing.

പൊങ്ങി നിൽക്കുന്ന ഒരു സാധനമുണ്ട്. അതിന്റെ സൈടിയിലായി ചെറിയൊരു വിടവ് കാണാം. ആ ഭാഗത്ത് സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഉയർത്തിക്കൊടുത്താൽ അത് തുറക്കും. അതിനകത്ത് നിറയെ ചെളി നിറഞ്ഞിരിക്കുന്നത് കാണാം. ആ കച്ചറ നീക്കിക്കഴിഞ്ഞാൽ അതിനകത്തായി ഒരു സ്ക്രൂ കാണാം. ഒരു സ്ക്രൂ ഡൈവർ ഉപയോഗിച്ച് ഈ സ്ക്രൂ അഴിച്ചെടുക്കാം. ശേഷം അവിടെയുള്ള ഹോളിൽ സ്ക്രൂ ഡൈവർ ഇട്ട് പൊക്കിയാൽ ആ വൃത്താകൃതിയിലുള്ള ഭാഗം മൊത്തമായി പൊക്കിയെടുക്കാം. അതിനായിടിയിലായി നമ്മൾ കാണാത്തതും വൃത്തിയാക്കാത്തതുമായ നിറയെ ചെളി കാണാം. ഈ രണ്ട് ഭാഗങ്ങളിലെയും ചെളി മാസത്തിൽ ഒരു തവണയെങ്കിലും വൃത്തിയാക്കിയാൽ വളരെ നല്ലതാണ്. നമ്മൾ എത്ര കണ്ട് ഇത്

വൃത്തിയാക്കിയെടുക്കുന്നുവോ അത്രത്തോളം കാലം നമുക്ക് വാഷിംഗ് മെഷീൻ ഈട് നിൽക്കുകയും ചെയ്യും. വെറും ഒരു ഞെട്ട് അഴിച്ചാൽ വാഷിംഗ് മെഷീൻ മുഴുവനായി വൃത്തിയാക്കുന്ന ഈ സൂത്രം നിങ്ങളും ചെയ്യാൻ മറക്കല്ലേ… തീർച്ചയായും ഈ ഒരു മാർഗം നിങ്ങളും വീടുകളിൽ ട്രൈ ചെയ്തു നോക്കണേ. അതികം ബുദ്ധിമുട്ടാതെ തന്നെ വാഷിങ് മെഷിന്റെ ഉൾഭാഗങ്ങൾ എല്ലാം തന്നെ നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കുവാൻ സാധിക്കും. ഈ ഒരു ട്രിക്ക് നിങ്ങൾക് വളരെയധികം ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Washing Machine Cleaning Tip Video CRedit : Safvanrandathani

Washing Machine Cleaning Tips