ഈ ചേരുവ ചേർക്കുന്നത് കൊണ്ടാണ് ഉണ്ണിയപ്പം സ്വാദ് കൂടുന്നത്.!! പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം.!! | Easy Unniyappam Recipe

Easy Unniyappam Recipe Malayalam : കേരളത്തിലെ പലഹാരങ്ങളിൽ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. കുഴിയപ്പം, കരോലപ്പം, കരപ്പം ഇങ്ങനെ പല പേരുകൾ ഉണ്ട് ഉണ്ണിയപ്പത്തിന്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നറിയില്ല. ഗോളകൃതിയിൽ ഒരു കുഞ്ഞൻ പലഹാരം സ്വദിൽ ഒന്നാം സ്ഥാനം തന്നെ ആണ്‌. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം കൂടി ആണ് ഉണ്ണിയപ്പം.

ഒരെണ്ണം കഴിച്ചാൽ വീണ്ടും വേണം എന്ന് തോന്നിപോകുന്ന സ്വാദ് ആണ്‌ ഉണ്ണിയപ്പത്തിന്. പ്രത്യേക രുചികൂട്ടിൽ പഞ്ചസാര മേമ്പൊടി തൂകി ആണ് പ്രസാദം കൊടുക്കുന്നത്. കടകളിൽ നിന്നും വാങ്ങുന്ന ഉണ്ണിയപ്പത്തിനു സ്വാദ് കൂടാൻ എന്തോ ഒരു കാരണം ഉണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർത്ത് നോക്കൂ, ശരിക്കും കടയിലെ സ്വാദ് വീട്ടിൽ തയ്യാറാക്കാം.

അതിനായി പച്ചരി ആദ്യം രണ്ട് മണിക്കൂർ കുതിരാൻ വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കരയും, കുറച്ചു വെള്ളവും ചേർത്ത് നന്നായി കുറുകി തണുപ്പിച്ചു എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി, രണ്ട് ഞാലി പൂവൻ പഴവും, കൂടെ എലക്കയും ശർക്കര പാനിയും ചേർത്ത് അരക്കുക. ചെറിയ തരിയായി വേണം അരക്കാൻ, അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച്

അതിലേക്ക് രണ്ട് സ്പൂൺ മൈദ മാവ്, രണ്ട് സ്പൂൺ ഗോതമ്പ് മാവ്, എന്നിവയോടൊപ്പം ഒരു സ്പൂൺ അരി റവ ആണ്‌ ചേർക്കേണ്ടത്, അരി റവ ചേർക്കുമ്പോൾ ഉണ്ണിയപ്പം കടയിലെ അതെ സ്വാദ് കിട്ടും. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Tasty Recipes Kerala

Comments are closed.