കർപ്പൂരം കൊണ്ട് ഇത്രയേറെ ടിപ്‌സോ.!! പലർക്കും അറിയാത്ത രഹസ്യം ഇതാ; വെറും 5 രൂപക്ക് എണ്ണിയാൽ തീരാത്തത്ര അത്ഭുതങ്ങൾ.!! Easy Tips using camphor at home

Easy Tips using camphor at home : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പൂജ ആവശ്യങ്ങൾക്കും മറ്റുമായി കർപ്പൂരം ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതേ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു പല ട്രിക്കുകളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും

ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ എല്ലാം തേച്ച് കൊടുക്കാവുന്നതാണ്. അതുപോലെ കട്ടിലിന് അടിയിലും കട്ടിലിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിലും ഉറുമ്പ് ശല്യം ഉണ്ടെങ്കിൽ അത് ഒഴിവാക്കാനായി അത്തരം ഭാഗങ്ങളിൽ കുറച്ച് കർപ്പൂരം പൊടിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. അടുക്കളയുടെ തിട്ടുകൾ,

ഇടുങ്ങിയ ഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള ഉറുമ്പ് ശല്യം ഒഴിവാക്കാനായി ഒരു ടിഷ്യൂ പേപ്പർ എടുത്ത് അതിൽ അല്പം കർപ്പൂരം പൊടിച്ചു പൊതിഞ്ഞ ശേഷം ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. മുകളിൽ ഒരു സേഫ്റ്റി പിൻ ഉപയോഗിച്ച് ചെറിയ ഓട്ടകൾ ഇട്ടുകൊടുക്കുക. ഈയൊരു പേപ്പർ ഇടുങ്ങിയ ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ അത്തരം ഭാഗങ്ങളിൽ ഉള്ള ഉറുമ്പ് ശല്യം മറ്റ് പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി സാധിക്കും. തുണികൾ സൂക്ഷിക്കുന്ന വാൾഡ്രോബിൽ സുഗന്ധം നിലനിർത്താനും പല്ലി,

പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാനും ഇത്തരത്തിൽ ടിഷ്യു പേപ്പറിൽ കർപ്പൂരം പൊതിഞ്ഞ് വയ്ക്കാവുന്നതാണ്. അടുക്കളയിലെ സിങ്കിലൂടെ വരുന്ന പല്ലി, പാറ്റ, മറ്റു പ്രാണികളുടെ ശല്യം എന്നിവ ഒഴിവാക്കാനായി കുറച്ച് വെള്ളം തിളപ്പിച്ച് അതിൽ കർപ്പൂരം ഇട്ട് അത് ഒഴിച്ചു കൊടുത്താൽ മതിയാകും. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനായി കർപ്പൂരം ഇട്ട് തിളപ്പിച്ച വെള്ളം കയ്യിലും മറ്റും പുരട്ടി കൊടുക്കുന്നത് ഗുണം ചെയ്യും. ഇത്തരത്തിൽ കർപ്പൂരം കൊണ്ടുള്ള കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000

Comments are closed.