Easy tips to get rid rats : പല്ലിയേയും, പാറ്റയേയും തുരത്താനായി ഈ ട്രിക്കുകൾ പരീക്ഷിച്ചു നോക്കൂ! നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലും അടുക്കളയിലുമെല്ലാം ഇവ കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ജെല്ലുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എങ്ങിനെ ഇത്തരം ജീവികളെ തുരത്തി ഓടിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ഒരു പിടി അളവിൽ ഗ്രാമ്പു എടുത്ത് അത് ഒരു ഇടി കല്ലിൽ വെച്ച് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് പൊടിച്ചുവെച്ച ഗ്രാമ്പു അതിലേക്ക് ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
മറ്റൊരു പാത്രത്തിൽ അല്പം വിക്സ് ഇട്ടശേഷം തിളപ്പിച്ച് വെച്ച വെള്ളം അതിലേക്ക് അരിച്ചെടുത്ത് ഒഴിക്കുക. ഈയൊരു കൂട്ട് ഒരു മണിക്കൂർ നേരത്തേക്ക് ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം ചെറിയ പേപ്പർ കഷണങ്ങൾ എടുത്ത് മടക്കി ഈ ഒരു ലിക്വിഡിൽ മുക്കിയ ശേഷം പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കാവുന്നതാണ്. മറ്റൊരു രീതി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തിളപ്പിക്കാനായി മാറ്റിവയ്ക്കുക.
ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിക്സും,അല്പം ബേക്കിംഗ് സോഡയും, നാരങ്ങയുടെ നീരും പിഴിഞ്ഞൊഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പാത്രത്തിലെ വിക്സ് പതഞ്ഞു പൊങ്ങുന്നതായി കാണാൻ സാധിക്കും. പിന്നീട് തിളപ്പിക്കാനായി വെച്ച വെള്ളം ഒന്ന് തണുപ്പിച്ച ശേഷം അതുകൂടി തയ്യാറാക്കിവെച്ച കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കണം. ഈയൊരു ലിക്വിഡിന്റെ ചൂട് ആറി കഴിയുമ്പോൾ അത് ഒരു സ്പ്രൈ ബോട്ടിലിൽ ആക്കി പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ നല്ല രീതിയിൽ ഫലം കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy tips to get rid rats Video Credit : SN beauty vlogs
Easy tips to get rid rats
1. Use Essential Oils
- Soak cotton balls in any of these oils and place them in rat-prone areas (kitchen corners, cabinets, under sinks).
- Refresh the cotton balls every week.
2. Cayenne Pepper & Black Pepper
- Sprinkle cayenne or black pepper powder where you see rat activity—they dislike the intense spiciness.
- Repeat every few days for best results.
3. Clove or Clove Oil
- The strong smell of clove or clove oil repels rats. Place whole cloves or cotton balls soaked in clove oil in suspected entry points or hiding places.
4. Seal Entry Points
- Find and seal all holes, cracks, and gaps with steel wool, hardware cloth, or caulking—this physically prevents rats from entering.
5. Remove Food & Clutter
- Store food in airtight containers, clean up crumbs, and don’t leave pet food out.
- Reduce clutter and remove potential hiding spots and nesting materials.
6. Use Traps
- Place snap traps, glue boards, or live-traps in high-activity zones (along walls, behind appliances, under furniture).
- Check traps frequently and dispose of caught rats properly.
7. Other Natural Repellents
- Cut onions or garlic and place in entry spots (refresh every 1–2 days as they rot).
Growing aromatic plants like lavender and mint near doors and windows can also help keep rats away.