ഈ പഴങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.. വീട്ടിൽ കുപ്പി ഉണ്ടായിട്ടും ഇതൊന്നും ചെയ്തില്ലല്ലോ.!! Easy Tips To Clean Fruits Malayalam

Easy Tips To Clean Fruits Malayalam : ചൂടുകാലമായാൽ എല്ലാം വീടുകളിലും പഴങ്ങൾ വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരിക്കും. ജ്യൂസ് അടിക്കാനും, പഴമായി കഴിക്കാനും ഇത്തരത്തിൽ പഴങ്ങൾ വാങ്ങി സൂക്ഷിക്കാറുണ്ടെങ്കിലും അവയിൽ പലതും തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പഴങ്ങൾ വൃത്തിയാക്കുമ്പോൾ പരീക്ഷിക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. പഴങ്ങളിൽ

വൃത്തിയാക്കാൻ വളരെയധികം കഷ്ടമുള്ള ഒന്നാണ് അനാർ. അതേസമയം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു പഴമായും ഇത് അറിയപ്പെടുന്നു. കയ്യിൽ കറ പറ്റാതെ അനാർ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ ചെയ്യേണ്ടത് ആദ്യം നടുഭാഗം രണ്ടായി മുറിക്കുക. ശേഷം അതിന്റെ നാലു ഭാഗവും കത്തിയുടെ പിൻഭാഗം വെച്ച് തട്ടി കൊടുത്താൽ മതി. ഏത് പാത്രത്തിലേക്കാണോ അനാർ ഇട്ടു വയ്ക്കുന്നത് അതിലേക്ക് കത്തി വെച്ച് തട്ടി കൊടുക്കുകയാണെങ്കിൽ

Easy Tips To Clean Fruits Malayalam

ഒരു മണി പോലും പുറത്തു പോകാതെ അനാർ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കും. അതുപോലെ കയ്യിൽ കറപറ്റാതിരിക്കാനായി അനാർ വൃത്തിയാക്കുന്നതിനു മുൻപ് കയ്യിൽ അല്പം വെളിച്ചെണ്ണ തടവിയാൽ മതി. ഇതേ രീതിയിൽ വൃത്തിയാക്കാൻ അല്പം കഷ്ടമുള്ള മറ്റൊരു ഫ്രൂട്ട് ആണ് പൈനാപ്പിൾ. പൈനാപ്പിൾ മുഴുവനായും തോല് കളയുന്നതിന് പകരമായി ആദ്യം തല ഭാഗം വെട്ടിക്കളഞ്ഞ് വട്ടത്തിൽ സ്ലൈസുകൾ ആക്കി മുറിച്ചെടുക്കുക.

ശേഷം തോൽ കളഞ്ഞ് എടുക്കുകയാണെങ്കിൽ വട്ടത്തിൽ പൈനാപ്പിൾ കഷ്ണങ്ങൾ കിട്ടുകയും അവ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കുകയും ചെയ്യാം. മൂസാംബി വൃത്തിയാക്കാൻ രണ്ട് രീതികൾ പരീക്ഷിക്കാവുന്നതാണ്. ഇതിൽ ആദ്യത്തെ രീതി മൂസംബിയുടെ തണ്ട് ഭാഗം മുതൽ വട്ടത്തിൽ നാലു ഭാഗത്തും കത്തികൊണ്ട് വരച്ചു കൊടുക്കുക. ശേഷം ആ ഭാഗങ്ങൾ മാത്രമായി അടർത്തി മാറ്റി സൂക്ഷിക്കാവുന്നതാണ്. പഴങ്ങൾ ഉപയോഗിച്ചുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit :

Rate this post

Comments are closed.