പച്ചമാങ്ങ കേടാകാതെ സൂക്ഷിക്കാൻ ഇതൊന്നു പരീക്ഷിച്ചു നോക്കൂ! Easy Tip to keep Raw Mango for long Time Malayalam

Easy Tip to keep Raw Mango for long Time Malayalam : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ എല്ലാ വീടുകളിലും തയ്യാറാക്കാറുണ്ട്. മാത്രമല്ല മാങ്ങ അച്ചാറിട്ട് കാലങ്ങളോളം സൂക്ഷിക്കുന്ന ശീലവും കൂടുതൽ വീടുകളിലും ചെയ്യാനുള്ളതാണ്.എന്നാൽ പച്ചമാങ്ങ അതേ രീതിയിൽ തന്നെ സൂക്ഷിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ

എന്ന് അന്വേഷിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കാര്യമാണ് ഇവിടെ വിശദമാക്കുന്നത്. അതിനായി ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി വെള്ളം പോകുന്ന രീതിയിൽ തുടച്ചെടുക്കുക. അതിനു ശേഷം മാങ്ങയുടെ തോലെല്ലാം പൂർണ്ണമായും ക്ലീൻ ചെയ്തു കളയണം. പിന്നീട് അത് നീളത്തിൽ അത്യാവശ്യം കട്ടിയുള്ള കഷണങ്ങളായി മുറിച്ച് മാറ്റിവെക്കാം. എല്ലാ മാങ്ങകളും ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ മാങ്ങ മുങ്ങിക്കിടക്കാൻ

ആവശ്യമായ അത്രയും വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര, മൂന്ന് ടീസ്പൂൺ വിനാഗിരി എന്നിവ ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര കൂടി വിതറി കൊടുക്കാവുന്നതാണ്. മാങ്ങ കുറഞ്ഞത് അര മണിക്കൂർ എങ്കിലും ഈ ഒരു രീതിയിൽ വെള്ളത്തിൽ ഇട്ടു വയ്ക്കണം. ശേഷം ഒരു സ്റ്റെയ്നർ ഉപയോഗിച്ച് എല്ലാ മാങ്ങയും വെള്ളത്തിൽ നിന്നെടുത്ത് വെള്ളം പൂർണ്ണമായും പോകുന്ന രീതിയിൽ ഊറ്റി കളയണം.

വെള്ളത്തിന്റെ അംശം നിന്ന് കഴിഞ്ഞാൽ മാങ്ങ പെട്ടെന്ന് കേടായി പോകും. അതിനുശേഷം ഒരു ടിഷ്യൂ പേപ്പറോ അല്ലെങ്കിൽ ഉണങ്ങിയ കോട്ടൻ തുണിയോ ഉപയോഗിച്ച് മാങ്ങ നല്ലതുപോലെ തുടച്ചെടുക്കുക. വെള്ളം മുഴുവനായും പോയിക്കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് അത് നിരത്തി കൊടുക്കുക. ശേഷം ഫ്രീസറിൽ രണ്ട് മണിക്കൂർ ഫ്രീസ് ചെയ്യാനായി വയ്ക്കാം. പുറത്തെടുക്കുന്ന മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു സിപ്പ് ലോക്ക് കവറിലോ അല്ലെങ്കിൽ, അലുമിനിയം ഫോയിലിന്റെ കവറിലോ ആക്കി റബ്ബർ ബാൻഡ് ഇട്ട് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന മാങ്ങ വർഷങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. വിശദമായി അറിയാൻ വീഡിയോ കാണുന്നതാണ്. Video Credit : NNR Kitchen

Rate this post

Comments are closed.