ഇത് കണ്ടതിന് ശേഷം പോയി ശർക്കര വരട്ടി തയ്യാറാക്കൂ; രുചികരമായ നാടൻ ശർക്കര വരട്ടി തയ്യാറാക്കുവാൻ ഇത്ര എളുപ്പമായിരുന്നോ.!! Easy Tasty SharkaraVaratti Recipe
Easy Tasty SharkaraVaratti Recipe
ഓണ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ശർക്കര വരട്ടി. എന്നാൽ പലർക്കും അത് എങ്ങിനെ ശരിയായ രീതിയിൽ ഉണ്ടാക്കിയെടുക്കണം എന്നതിനെപ്പറ്റി ധാരണ ഉണ്ടാകില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ രുചികരമായ ശർക്കര വരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ശർക്കര വരട്ടി
തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നേന്ത്രക്കായ, ശർക്കരപ്പാനി, വെളിച്ചെണ്ണ, ഏലക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത്, ജീരകം പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ നേന്ത്രക്കായ തൊലി കളഞ്ഞ് വൃത്തിയാക്കി മുറിച്ചെടുക്കണം. ഈയൊരു സമയത്ത് കൈയിൽ എണ്ണ തേച്ച ശേഷം കായ കഷ്ണങ്ങളാക്കി മുറിക്കുകയാണെങ്കിൽ കയ്യിൽ കറ പിടിക്കാതെ ചെയ്യാനായി സാധിക്കും. തൊലി കളഞ്ഞ കായ മഞ്ഞൾപ്പൊടിയിട്ട വെള്ളത്തിൽ ഇട്ടു വയ്ക്കണം.
അതിനു ശേഷം അത്യാവശ്യം കട്ടിയിൽ ചെറിയ കഷണങ്ങളായി മുറിച്ച് മാറ്റി വയ്ക്കുക. മുറിച്ച് മാറ്റിവെച്ച കഷണങ്ങൾ വറുത്തെടുക്കുകയാണ് പിന്നീട് ചെയ്യേണ്ടത്. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ മുറിച്ചു വെച്ച കഷണങ്ങൾ അതിലേക്ക് ഇട്ട് 35 മുതൽ 40 മിനിറ്റ് സമയം വരെ സമയമെടുത്ത് വറുത്തെടുക്കണം. ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കുക.
ശർക്കരപ്പാനി നന്നായി തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്തു കൊടുക്കുക. ചൂടോടുകൂടി തന്നെ വറുത്തുവെച്ച കായ കഷണങ്ങൾ കൂടി ശർക്കര പാനിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് കുറച്ചുനേരം സെറ്റ് ആകാനായി മാറ്റിവയ്ക്കാം. ഇപ്പോൾ നല്ല രുചികരമായ ശർക്കര വരട്ടി തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit :Jess Creative World
Comments are closed.