ഒരു കപ്പ് റവ ഉണ്ടോ.!!റവ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി; ഇങ്ങനെ ഉണ്ടാക്കിയാൽ, ചെയ്ത ഉടനേ പ്ലേറ്റ് കാലിയാകും.!! Easy Rava Breakfast Recipe

Easy Rava Breakfast Recipe : “എന്റെ പൊന്നോ എന്താ രുചി! ഒരു കപ്പ് റവ ഉണ്ടോ റവ മിക്സിയിൽ ഒന്ന് കറക്കിയാൽ മതി ഇങ്ങനെ ഉണ്ടാക്കിയാൽ, ചെയ്ത ഉടനേ പ്ലേറ്റ് കാലിയാകും” റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം! എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങളെല്ലാം തയ്യാറാക്കി നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൂടുതൽ സമയം ആവശ്യമാവുമോ എന്ന് കരുതിയാണ് പലരും ഇത്തരം പരീക്ഷണങ്ങളൊന്നും നടത്തി നോക്കാത്തത്. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ

ഉപയോഗപ്പെടുത്തിക്കൊണ്ടു തന്നെ റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ റവ, കാൽ കപ്പ് അളവിൽ തൈര്, ഇഞ്ചി, പച്ചമുളക്, സവാള, ഉപ്പ്, ഒരു പിഞ്ച് അളവിൽ ബേക്കിംഗ് സോഡ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചേരുവകളെല്ലാം ചേർത്ത് അല്പം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. അല്പം തരിയായി കിട്ടുന്ന രീതിയിലാണ് മാവ് അരച്ചെടുക്കേണ്ടത്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ

അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. പലഹാരത്തിന്റെ ഒരു ഭാഗം നല്ല രീതിയിൽ വെന്ത് ക്രിസ്പിയായി വന്നു കഴിഞ്ഞാൽ മറുഭാഗം കൂടി മറിച്ചിട്ട് ചൂടാക്കി എടുക്കുക. ഈയൊരു രീതിയിൽ എടുത്തുവച്ച മാവിൽ നിന്നും പലഹാരങ്ങൾ ആവശ്യാനുസരണം ചുട്ടെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു പലഹാരം തന്നെയാണ് ഇത്. ആവശ്യമെങ്കിൽ മാത്രം ചട്നി കൂടി ഈ ഒരു പലഹാരത്തോടൊപ്പം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

ഈയൊരു പലഹാരത്തിന് മാവ് ഫെർമെന്റ് ചെയ്യേണ്ടി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്. വളരെ രുചികരമായ റവ കൊണ്ടുള്ള ഈ പ്രത്യേക പലഹാരത്തെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Easy Rava Breakfast Recipe : Video Credit : She book

Easy Rava Breakfast Recipe