യീസ്റ്റ് സോഡാപ്പൊടി ഒന്നും വേണ്ട ഈ ഒറിജിനൽ പാലപ്പത്തിന്; ജനലക്ഷങ്ങൾ ഏറ്റെടുത്ത പാലപ്പം റെസിപി ഇതാ.!! Easy Perfect Palappam Recipe

Easy Perfect Palappam Recipe : എല്ലാദിവസവും പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഉണ്ടാക്കുന്നതിലെ എളുപ്പം നോക്കി മിക്ക വീടുകളിലും ദിവസവും ദോശയോ ഇഡലിയോ തന്നെയായിരിക്കും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി രുചികരമായ പാലപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

പാലപ്പം തയ്യാറാക്കാനായി ഒരു ദിവസം മുൻപ് തന്നെ തേങ്ങയുടെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും, ഉപ്പും, രണ്ട് ടീസ്പൂൺ അളവിൽ അരിപ്പൊടിയും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം മാറ്റിവെക്കുക. ഈയൊരു കൂട്ട് നല്ലതുപോലെ പുളിച്ചു പൊന്തിവന്ന ശേഷം അത് ഉപയോഗിച്ചാണ് പൊടിയുടെ കൂട്ട് തയ്യാറാക്കേണ്ടത്. നല്ല സോഫ്റ്റ് ആയ പാലപ്പത്തിന്റെ ബാറ്റർ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ

ഒട്ടും തരിയില്ലാത്ത അരിപ്പൊടി ഇട്ട് കൊടുക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഇളനീർ വെള്ളം കുറേശ്ശെയായി ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ഇളക്കിയെടുക്കുക മാവിന്റെ കൺസിസ്റ്റൻസി ശരിയായ രീതിയിൽ ആക്കി എടുക്കാനായി തേങ്ങാപ്പാൽ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കണം. ഒട്ടും കട്ടകളില്ലാതെ ലൂസായ പരുവത്തിൽ ബാറ്റർ ആയി കഴിഞ്ഞാൽ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര, ഉപ്പ്, ഏലക്ക പൊടിച്ചത് ആവശ്യമെങ്കിൽ ഒരു മുട്ടയുടെ വെള്ള എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

രാവിലെയാണ് പാലപ്പം തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ വൈകുന്നേരം തന്നെ ബാറ്റർ തയ്യാറാക്കി വയ്ക്കേണ്ടതുണ്ട്. മാത്രമല്ല ആപ്പം കൂടുതൽ സോഫ്റ്റ് ആയി കിട്ടാനായി അതിൽ നിന്നും ഒരു കരണ്ടിയളവിൽ മാവെടുത്ത് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കപ്പി കാച്ചി എടുക്കണം. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് ശേഷമാണ് ഫെർമെന്റ് ചെയ്യാനായി മാറ്റിവയ്ക്കേണ്ടത്. നന്നായി ഫെര്‍മെന്റായി വന്ന മാവിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം പാലപ്പം തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Perfect Palappam Recipe Video Credit : Anithas Tastycorner

Comments are closed.