അരി അരക്കെണ്ട; പത്തു മിനിറ്റിൽ പുട്ട് പൊടി കൊണ്ട് സൂപ്പർ നെയ്യ്‌ പത്തിരി.!! Easy Ney Pathiri Recipe

Easy Ney Pathiri Recipe : മലബാർ സ്പെഷ്യൽ ആയിട്ടുള്ള ഒരു വിഭവമാണ് നെയ്പത്തിരി. സാധാരണ നെയ്പത്തിരി ഉണ്ടാക്കുന്നത് കുതിർത്ത് വച്ച അരി അരച്ചെടുത്താണ്. എന്നാൽ പുട്ടുപൊടി ഒരു അടിപൊളി നെയ്പത്തിരി ആയാലോ. വളരെ എളുപ്പത്തിൽ വെറും പത്തു മിനുറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കാവുന്ന ഒരു വിഭവമാണിത്. ഇവിടെ നമ്മൾ നെയ്പത്തിരി ഉണ്ടാക്കാൻ എടുക്കുന്നത് നല്ല തരിയുള്ള പുട്ടുപൊടിയാണ്.

അരിപ്പൊടി കൊണ്ട് നമ്മൾ പുട്ട് ഉണ്ടാക്കുമെങ്കിലും ഇവിടെ നമുക്ക് ആവശ്യം നമ്മൾ പാക്കറ്റിലൊക്കെ വാങ്ങിക്കുന്ന പുട്ട്പൊടിയാണ്. പുട്ട് പൊടിയുണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്ര പെട്ടെന്ന് നെയ്പത്തിരി ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ആദ്യം മൂന്ന് കപ്പ് പുട്ടുപൊടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇത് നന്നായൊന്ന് ഇളക്കിയ ശേഷം മൂന്ന് കപ്പ് തിളച്ച വെള്ളം ചേർത്ത് കൊടുക്കണം.

ചില പുട്ടുപൊടിക്ക് കൂടുതൽ വെള്ളവും ചിലതിന് കുറച്ച് വെള്ളവും ആവശ്യമായി വരും. അത്കൊണ്ട് ആദ്യം മൂന്ന് കപ്പ് ഒഴിച്ച് കൊടുത്ത് പിന്നെ ആവശ്യമെങ്കിൽ ഒഴിച്ച് കൊടുത്താൽ മതിയാവും. ശേഷം ഇത് കുറച്ച് സമയം മാറ്റി വെക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി തേങ്ങയും രണ്ട് ടീസ്പൂൺ വലിയ ജീരകവും മൂന്നോ നാലോ ചെറിയുള്ളിയും കൂടെ ചേർത്ത് ഒന്ന് ചതച്ചെടുക്കണം. ചെറിയുള്ളി ഇല്ലെങ്കിൽ വലിയുള്ളിയുടെ ചെറിയ കഷണം ചേർത്ത് കൊടുത്താൽ മതിയാവും.

നേരത്തെ വെള്ളമൊഴിച്ച് വച്ച പുട്ട്പൊടി നന്നായൊന്ന് മിക്സ് ചെയ്ത് കൊടുക്കുക. ഇപ്പോൾ വെള്ളം ഒട്ടും ചേർക്കാത്ത പരുവത്തിലാണ് ഇത് ഇരിക്കുന്നത്. ചില പുട്ട്പൊടിക്ക് കൂടുതൽ വെള്ളം ആവശ്യമായി വരുന്നത് കൊണ്ട് തന്നെ കുറച്ച് കൂടെ വെള്ളം ചേർത്ത് കൊടുക്കണം. പുട്ട് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ നെയ്യ് പത്തിരി വീട്ടിൽ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നറിയാൻ വീഡിയോ കാണുക.. Video Credit : Ayesha’s Kitchen

Comments are closed.