ഇഡ്ഡലി ഉണ്ടാക്കുമ്പോൾ തട്ടിൽ നിന്നും എളുപ്പത്തിൽ അടർന്നു വരാൻ ഈ ഒരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ.!! Easy Methods to scoop out idli

Easy Methods to scoop out idli : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി.ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമായിരിക്കും. പലരും മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള പ്രശ്നം കാരണമാണ് ഇത്തരത്തിൽ ഒട്ടിപ്പിടിക്കുന്നത് എന്ന് കരുതാറുണ്ട്.

എന്നാൽ എത്ര ചൂടുള്ള ഇഡ്ഡലിയും വളരെ എളുപ്പത്തിൽ തട്ടിൽ നിന്നും പൊട്ടാതെ അടർത്തിയെടുക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡ്ഡലി അടർത്തി എടുക്കുന്നതിന് മുൻപായി തട്ടിൽ അല്പം ബട്ടർ പുരട്ടി കൊടുക്കണം. ബട്ടർ കൈ ഉപയോഗിച്ച് ഇഡലിത്തട്ടിലെ കുഴികളിൽ അപ്ലൈ ചെയ്ത് കൊടുക്കുകയോ, അതല്ലെങ്കിൽ ബട്ടറിന്റെ ക്യൂബ് നേരിട്ട് ഇഡ്ഡലി തട്ടിലെ കുഴികളിൽ സ്‌പ്രെഡ്‌ ചെയ്തു കൊടുക്കുകയോ ചെയ്യാവുന്നതാണ്.

എന്നാൽ ബട്ടർ തിരഞ്ഞെടുക്കുമ്പോൾ സാൾട്ടഡ് ബട്ടർ ആണോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഇഡലിയിൽ ഉപ്പു കൂടി പോകാനുള്ള സാധ്യത കൂടുതലാണ്. ഒരുതവണ ബട്ടർ തടവി മാവൊഴിച്ച് ആവി കയറ്റിയെടുത്ത് ഇഡ്ഡലി മാറ്റിയതിനു ശേഷം അടുത്ത തവണ ഇതേ രീതിയിൽ വീണ്ടും ചെയ്യണം. ചിലപ്പോൾ ബട്ടറിന്റെ ചെറിയ ഒരു അംശം തട്ടിൽ ഉള്ള തുകൊണ്ട് വലിയ പ്രശ്നമില്ലാതെ തന്നെ തട്ടിൽ നിന്നും ഇഡലി രണ്ടാമത്തെ പ്രാവശ്യം അടർന്നു വരാറുണ്ട്. എന്നാൽ കൂടുതൽ അവസരങ്ങളിലും രണ്ടാമത്തെ തവണയും പ്രത്യേകം തട്ടിൽ ബട്ടർ പുരട്ടി കൊടുത്താൽ

മാത്രമാണ് എല്ലാ ഇഡ്ഡലിയും വളരെ എളുപ്പത്തിൽ തട്ടിൽ നിന്നും വിട്ട് കിട്ടുകയുള്ളൂ. ഈ ഒരു ട്രിക്ക് ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഇഡ്ഡലി തട്ടിൽ നിന്നും മാറ്റി വെച്ച് ചൂട് പോകുന്നതിനു മുൻപേ വേണമെങ്കിലും എടുക്കാവുന്നതാണ്.സ്ഥിരമായി ഇഡ്ഡലി തയ്യാറാക്കി അത് പരാജയപ്പെട്ടു പോകുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ട്രിക്കാണ് ഇത്. മാത്രമല്ല സാധാരണ മറ്റ് ആവശ്യങ്ങൾക്കായി വീട്ടിൽ വാങ്ങിവെച്ച ബട്ടർ വേണമെങ്കിലും ഈയൊരു രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : All in One Adukkala

Comments are closed.