ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി കോവയ്ക്ക പൊട്ടിച്ചു മടുക്കും.. കോവക്ക വള്ളിയിൽ അടുക്കടുക്കായി കോവക്ക കിട്ടാൻ എളുപ്പവഴി.!! Kovakka krishi Malayalam

സ്വന്തമായി വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുന്നവർ നിർബന്ധമായും വെച്ച് പിടിപ്പിക്കേണ്ട ഒന്നാണ് കോവയ്ക്ക. ഒരുപാട് ഔഷധ ഗുണങ്ങളുള്ള കോവയ്ക്ക വീടുകളിൽ ഒരുപാട് ആളുകൾ സ്വന്തമായി വെച്ച് പിടിപ്പിക്കാറുണ്ട്. ചെറിയ ചില ടിപ്സുകൾ ശ്രദ്ധിക്കുകയാണെങ്കിൽ അടി മുതൽ മുകൾ വരെ നല്ലതുപോലെ കോവൽ നമുക്ക് വീടുകളിൽ സ്വന്തമായി വളർത്തി എടുക്കാവുന്നതാണ്. ഇതിനായി ആദ്യം തന്നെ ചെയ്യേണ്ട

കാര്യം ടെറസിന് മുകളിലെ വീട്ടു പറമ്പുകളിൽ ഒക്കെ കോവക്ക നട്ടുപിടിപ്പിക്കുന്നവർ ആണെങ്കിൽ നാം അവ ഒന്ന് പ്രൂൺ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൂന്നു നാല് അടി വിട്ടതിനുശേഷം മുകൾ ഭാഗത്തായി കട്ട് ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തു കൊടുക്കുന്നതിലൂടെ പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതായി കാണാം. കോവൽ വള്ളികൾ നട്ടതിനു ശേഷം സൈഡിലൂടെ കമ്പുകൾ നാട്ടി കൊടുക്കേണ്ടത് ആയിട്ടുണ്ട്. ഒരു കാരണവശാലും മണ്ണിലൂടെ ഇവ വളർത്തി എടുക്കരുത്.

വേനൽക്കാലം ആകുമ്പോൾ നല്ലതു പോലെ പുതയിട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഉറുമ്പുകളുടെ ശല്യം ധാരാളമായി ഏൽക്കുന്ന ഉണ്ടെങ്കിൽ അവയെ നശിപ്പിച്ചു കളയാൻ ഒരു കാരണവശാലും മറന്നുപോകരുത്. ഒരു ടീസ്പൂൺ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ നല്ലതു പോലെ ലഭിച്ചതിനു ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരു ടീസ്പൂൺ സോപ്പുപൊടി രണ്ടു ലിറ്റർ വെള്ളത്തിൽ ഒഴിച്ച് കൊടുത്തു സ്പ്രേ ചെയ്യുന്നത് മുതലായവ ഉറുമ്പുകളെ ഓടിക്കുവാൻ നല്ലൊരു മാർഗമാണ്.

ഉണക്കമീൻ വാങ്ങിയതിനു ശേഷം ചെറുതായി ഒന്ന് വറത്തെടുത്തു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുത്ത് 15 ദിവസം കൂടുമ്പോൾ ഇവയുടെ കടയ്ക്കൽ ഇട്ടു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ ഇവയിൽ കായ്കൾ ഉണ്ടാകുന്നതായി കാണാം. ഒരു ബോട്ടിൽ ഒരു സ്പൂൺ ഉണക്കമീൻ പൊടിച്ചത് ചേർത്താൽ മതിയാകും. പുതിയ ബ്രാഞ്ചുകൾ കട്ട് ചെയ്ത് എങ്ങനെ ഇവയെ വളർത്തിയെടുക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണൂ. Video Credit : MALANAD WIBES

3/5 - (2 votes)

Comments are closed.