പച്ചരി കൊണ്ട് 👌👌👌നാവിൽ അലിഞ്ഞിറങ്ങും വിഭവം 💯 ഒന്ന് ട്രൈ ചെയ്‌തു നോക്കൂ ഇഷ്ടപ്പെടും തീർച്ച 👌👌Easy Kinnathappam Pachari recipe Malayalam

Easy Kinnathappam Pachari recipe Malayalam : പച്ചരി കൊണ്ട് നാവിൽ അലിഞ്ഞുപോകും മധുരം. ആദ്യമായി ചെയ്യേണ്ടത് ശർക്കര നന്നായി ഉരുക്കി എടുക്കുക, കുറച്ച് വെള്ളം മാത്രം ചേർത്ത് ഉരുക്കി അതിനുശേഷം ശർക്കരപ്പാനി നന്നായി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി വേണ്ടത് ഒരു കപ്പ് തേങ്ങ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.അതിനുശേഷം തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത തേങ്ങാപ്പാലും മാറ്റിവയ്ക്കുക. അടുത്തതായി പച്ചരി

നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ടുമണിക്കൂർ കുതിർത്തെടുക്കുക.അതിനുശേഷം വെള്ളം മുഴുവനായും കളഞ്ഞു പച്ചരി മാത്രമായിട്ട് മിക്സിയുടെ ജാറിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാലും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക്‌ ശർക്കരപ്പാനി ചേർത്ത് കൊടുക്കാം അതിനുശേഷം അതിലേക്ക് അരച്ച് വെച്ചിട്ടുള്ള അരിയും ചേർത്തു കൊടുക്കാം.

Easy Kinnathappam Pachari recipe Malayalam

ഈ സമയം മാറ്റി വച്ചിട്ടുള്ള ബാക്കി തേങ്ങാപ്പാലും കൂടെ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി ഏകദേശം അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇതു നന്നായി കുറുകാൻ തുടങ്ങും ഈ സമയത്ത് അതിലേക്ക് ഏലക്ക പൊടി ചേർത്തു കൊടുക്കാം. രുചി ബാലൻസ് ആവുന്നതിനു ഒരു നുള്ളു ഉപ്പും കൂടി ചേർത്ത് കൊടുക്കാം.10 മിനിറ്റ് കൂടി കഴിയുമ്പോൾ നന്നായി കുറുകി വന്നിട്ടുണ്ടാകും അതിലേക്ക് വറുത്തു വെച്ചിട്ടുള്ള അണ്ടിപ്പരിപ്പും കൂടി ചേർത്തുകൊടുക്കാം.

ആവശ്യത്തിന് നെയ്യും കൂടി ചേർത്ത് വീണ്ടും ഇളക്കി കൊടുക്കാം, നെയ്യും, അണ്ടിപരിപ്പും ഇഷ്ടമില്ലാത്തവർക്ക് അത് ഒഴിവാക്കാം.20 മിനിറ്റ് കഴിയുമ്പോൾ നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി സ്പൂൺ കൊണ്ട് നന്നായി പ്രസ് ചെയ്ത് 15 മിനിറ്റ് തണുക്കാൻ വയ്ക്കുക. അതിനുശേഷം മുറിച്ചു എടുക്കാം. കാണാൻ ഹൽവ പോലെയും കിണ്ണത്തപ്പം പോലെ വളരെ സോഫ്റ്റ്‌ ആയും രുചികരമായതും ആയ ഒരു പലഹാരം ആണിത്. Video credits : Neethus malabar kichen.

Rate this post

Comments are closed.