നാടൻ രുചിയിൽ കായ കുരുമിളകിട്ടത് | Easy Kaya Upperi Recipe | Tasty Recipes Kerala

നാടൻ വിഭവങ്ങൾ എത്ര കാലം കഴിഞ്ഞാലും എല്ലാവരുടെയും പ്രിയപ്പെട്ട ഒന്നാണ്, അതും തനി നാടൻ പച്ച കായ കൊണ്ട് നല്ലൊരു നാടൻ വിഭവം ആണ്‌ തയ്യാറാക്കുന്നത്.. അധികം സമയവും എടുക്കില്ല ഇതു തയ്യാറാക്കാൻ, ഗംഭീര രുചിയുമാണ് ഈയൊരു വിഭവത്തിന്. തയ്യാറാക്കുന്ന വിധം കാണുമ്പോൾ തന്നെ അറിയാം ഇതിന്റെ സ്വാദ് എങ്ങനെയാണെന്ന്, ചോറിനുനല്ലൊരു സൈഡ് ഡിഷ് ആണ്‌. സാധാരണ കറികൾ എത്രയൊക്കെ ഉണ്ടെങ്കിലുംചിലപ്പോഴൊക്കെ സൈഡ് കൂട്ടി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.

ഒരു തുള്ളി പോലും വെള്ളം ചേർക്കാതെയാണ് തയ്യാറാക്കി എടുക്കുന്നത് അതുകൊണ്ട് തന്നെ നല്ലപോലെ ഫ്രൈ ആയിട്ട് ആണ്‌ ഇതു തയ്യാറാക്കുന്നത്. ഇതിന്റെ ഒപ്പം ചേർക്കുന്ന ഓരോ മസാലയുടെയും, ചേരുവകളുടെയും കൂട്ട് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇത് എത്രമാത്രം രുചികരമാണെന്ന്.. അങ്ങനെയുള്ള ആ ഒരു വിഭവമാണ് തയ്യാറാക്കുന്നത്.ഇതിനായി ആദ്യം പച്ചക്കായയോ അല്ലെങ്കിൽ നേന്ത്രക്കായയുടെ പച്ചക്കായയോ ഉപയോഗിക്കാവുന്നതാണ്.

കായ തൊലി കളഞ്ഞ്, ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു നന്നായി കഴുകിയെടുത്ത് മാറ്റിവയ്ക്കുക.ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചേർത്ത്, കടുക് നന്നായി പൊട്ടി കഴിയുമ്പോൾ അതിലേക്ക് പെരുംജീരകം ചേർത്ത് ഒന്ന് പൊട്ടിച്ച് ഒപ്പം തന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത്, അതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ചെറിയ ഉള്ളിയും ചേർത്ത്, ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത് നന്നായിട്ടൊന്ന് വഴറ്റിയെടുക്കുക… ഒന്നു വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, എരിവുള്ള മുളകുപൊടി, കാശ്മീരി ചില്ലി പൗഡർ, കുരുമുളകുപൊടി, എന്നിവ ചേർത്ത് വീണ്ടും നന്നായി വഴറ്റി യോജിപ്പിക്കുക. ഇത്രയും ഒന്ന് പാകത്തിനായി കഴിഞ്ഞാൽ അതിലേക്ക് പച്ചക്കറി ചേർത്തുകൊടുത്തു ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അതിനു മുകളിലേക്ക് മല്ലിയില കൂടെ വിതറി ഒന്നുകൂടി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് വേവിക്കുക..

ഏകദേശം 5 മിനിറ്റ് ഇത് ചെറിയ തീയിൽ വേവിക്കണം, അതിനിടയ്ക്ക് രണ്ടുമൂന്നു തവണ ഇളക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 5 മിനിറ്റ് ചെറിയ തീയിൽ വെന്തു കഴിയുമ്പോൾ പച്ചക്കായയും ഇതിന്റെ ഒപ്പം തന്നെ വെന്തിട്ടുണ്ടാവും ആ സമയം നമ്മൾ ചേർത്തിട്ടുള്ള എല്ലാ മസാലയും, ചെറിയ ഉള്ളിയും നന്നായിട്ട് വെന്ത് ഇതിന്റെ ഒപ്പം ചേർന്നിട്ടുണ്ടാവും ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ നല്ല ഡ്രൈ ഫ്രൈ ചെയ്തെടുക്കുന്ന ഒരു പച്ചക്കറി വിഭവമാണിത് വളരെയധികം രുചികരമാണ് ഈ ഒരു റെസിപ്പി.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. video credit : Tasty Recipes Kerala

Comments are closed.