ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ.!! എന്റെ പൊന്നോ എന്താ രുചി; വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്.!! Easy Ilaneer Pudding Recipe

Easy Ilaneer Pudding Recipe : ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. പായസം പോലുള്ള വസ്തുക്കൾ ഉണ്ടാക്കിയെടുക്കുക കുറച്ചു പ്രയാസകരമായ കാര്യമാണ്.. അതുകൊണ്ട് തന്നെ എളുപ്പത്തിലുള്ള വസ്തുക്കൾ ഉണ്ടാക്കുവാൻ ആയിരിക്കും മിക്ക വീട്ടമ്മമാരും ശ്രദ്ധിക്കുക. കുറഞ്ഞ ചേരുവ കൊണ്ട് കുറഞ്ഞ സമയം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഏതു തരാം റെസിപ്പിയും പലരും വീടുകളിൽ ട്രൈ ചെയ്യറുണ്ട്. അത്തരത്തിൽ അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇളനീർ പുഡിങ്ങിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

  • Ingredients
  • Tender Coconut – 1
  • sugar
  • Water
  • Tender Coconut water
  • China Gras powder
  • Full fat milk
  • Tender Coconut pulp
  • condensed milk

ഈ ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാം. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾഎന്തൊക്കെയാണെന്നു മുകളിൽ പറയുന്നുണ്ട്. ഈയൊരു റെസിപ്പി ചെയ്യാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു ഇളനീർ എടുത്ത് അതിന്റെ വെള്ളം ഒരു അരിപ്പ വെച്ച് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം ഇളനീരിൽ നിന്നും കാമ്പ് പൂർണ്ണമായും എടുത്ത ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടീസ്പൂൺ അളവിൽ വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഇളനീരിന്റെ വെള്ളത്തിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.

അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ അഗർ അഗർ പൗഡർ കൂടി ചേർത്ത് മിക്സ് ചെയ്യണം. ചൈന ഗ്രേസ് പൌഡർ ആണ് ഇത്. നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഈയൊരു വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിക്കാനായി കുറച്ചു സമയം ഫ്രീസറിൽ വയ്ക്കാം. ഫ്രീസറിൽ വെച്ച് ഇത് തണുപ്പിക്കുവാൻ വെച്ച സമയം കൊണ്ട് ഈയൊരു സമയം കൊണ്ട് പുഡിങ്ങിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ കൂടി തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അത് അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. പാൽ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡും , നേരത്തെ അരച്ചുവെച്ച് തയ്യാറാക്കിയെടുത്ത ഇളനീരിന്റെ പേസ്റ്റും,

ഒരു ടേബിൾ സ്പൂൺ അളവിൽ അഗർ അഗർ പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കാം. അതിനുശേഷം നേരത്തെ ഫ്രിഡ്ജിൽ തണുക്കാനായി വെച്ച ഇളനീരിന്റെ വെള്ളമെടുത്ത് ക്രിസ്റ്റൽ രൂപത്തിൽ ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്തിടുക. അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതായത് പുഡിങ് തയ്യാറാക്കുന്നതിന് നിങ്ങൾ ഉദ്ദേശിക്കുന്ന ഒരു പാത്രം അതിലേക്ക് മാറ്റി അതിലേക്ക് തയ്യാറാക്കിവെച്ച പാലു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം തണുപ്പിക്കുന്നതിനായി ഫ്രീസറിൽ വെക്കാവുന്നതാണ്. നല്ലതുപോലെ തണുത്ത കട്ടയായ ശേഷം മുറിച്ചെടുത്ത് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. തീർച്ചയായും നിങ്ങളും ഇത് വീടുകളിൽ തയ്യാറാക്കി നോക്കുവാൻ മറക്കരുതേ. Easy Ilaneer Pudding Recipe Video Credit : Fathimas Curry World

Comments are closed.