ഇനി മുതൽ ഒന്ന് മാറി ചിന്തിച്ചാലോ.!! അരിയും പരിപ്പും ചേർത്ത പോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ്; ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടോ.!! Easy Healthy Protein rich Breakfast Recipe
Easy Healthy Protein rich Breakfast Recipe : ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ പ്രോട്ടീൻ ധാരാളമുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഇതിൽ യീസ്റ്റോ, ബേക്കിംഗ് സോഡയോ ഒന്നും തന്നെ ചേർക്കാതെ വളരെ ഹെൽത്തി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണിത്. നമ്മുടെ പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും അതുപോലെ കുട്ടികളുടെ വളർച്ചയ്ക്കുമെല്ലാം പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അരിയും മൂന്ന് തരം പരിപ്പുകളും ഉപയോഗിച്ചുള്ള ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം.
- Ingredients:
- ഇഡലി അരി – 1 കപ്പ്
- തുവര പരിപ്പ് – 1/4 കപ്പ്
- കടലപ്പരിപ്പ് – 1/4 കപ്പ്
- ചെറുപയർ പരിപ്പ് – 1/4 കപ്പ്
- ഉപ്പ്
- വെള്ളം
- വെളിച്ചെണ്ണ – 3/4 ടേബിൾ സ്പൂൺ
- കടുക്
- ഉഴുന്ന് പരിപ്പ്
- ചെറിയ ഉള്ളി – 8-10 എണ്ണം
- പച്ചമുളക് – 2
- കായപ്പൊടി – 1/4 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 4 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 അല്ലി
- കറിവേപ്പില
- പുളി
- നെയ്യ് – 1/4 ടീസ്പൂൺ
ആദ്യം ഒരു ബൗളിലേക്ക് ഒരുകപ്പ് പച്ചരി അല്ലെങ്കിൽ ഇഡലി അരിയെടുക്കണം. ഇതിലേക്ക് കാൽകപ്പ് തുവര പരിപ്പ് അല്ലെങ്കിൽ സാമ്പാർ പരിപ്പ് ചേർക്കണം. ഇതിലേക്ക് കാൽകപ്പ് വീതം കടലപ്പരിപ്പും ചെറുപയർ പരിപ്പും കൂടെ ചേർത്ത് കൊടുക്കണം. ഇതുപോലെയുള്ള പരിപ്പ് വർഗങ്ങളിലും പയറുവർഗങ്ങളിലുമെല്ലാം തന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പക്കൽ ഏതെങ്കിലും പരിപ്പ് ഇല്ലയെങ്കിൽ ഉഴുന്ന് പരിപ്പും ചേർക്കാവുന്നതാണ്. നിത്യേന അരിയും ഉഴുന്നും ഉപയോഗിച്ച് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിന് പകരം ഇതുപോലെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റിയും ഹെൽത്തിയുമായിരിക്കും. ഇനി ഇതെല്ലാം കൂടെ നല്ലപോലെ
കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ച് നാല് മുതൽ അഞ്ച് മണിക്കൂർ വരെ കുതിരാനായി വയ്ക്കാം. ഇത് കുതിരാനായി വച്ച വെള്ളത്തിൽ തന്നെയാണ് നമ്മളിത് അരച്ചെടുക്കുന്നത്. അടുത്തതായി കുതിർത്തെടുത്ത അരിയും പരിപ്പുകളും ഒരു മിക്സിയുടെ ജാറിലേക്കിട്ട് റവയുടെ തരിയുടെ പാകത്തിൽ തരികളോടെ അടിച്ചെടുക്കാം. ശേഷം അരച്ചെടുത്ത മാവ് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഫെർമെൻറ് ചെയ്യാനായി വയ്ക്കുന്നതിനാൽ നന്നായിട്ട് പൊങ്ങി വരും. രണ്ട് തവണയായിട്ടാണ് മാവ് അരച്ചെടുക്കുന്നത്. അവസാനം മിക്സിയുടെ ജാറിൽ വളരെ കുറച്ച് വെള്ളം ചേർത്ത് ചുഴറ്റി ഒഴിക്കാം. ഇഡലി മാവിന്റെ പരുവത്തിലാണ് മാവ് അരച്ച് കിട്ടേണ്ടത്. ഹെൽത്തിയും ടേസ്റ്റിയുമായ ഈ ബ്രേക്ഫാസ്റ്റ് റെസിപ്പി നിങ്ങളും തയ്യാറാക്കി നോക്കൂ.. Video Credit : BeQuick Recipes
Comments are closed.