കറികളിൽ രുചി കൂട്ടാനുള്ള മസാലപ്പൊടി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം; ഈ മസാല പൊടിയിട്ട് കറി ഉണ്ടാക്കിയാൽ വേറെ ലെവലാ.!! Easy Garam Masala Recipe

Easy Garam Masala Recipe : മസാല കറികൾ തയ്യാറാക്കുമ്പോൾ സാധാരണയായി കടകളിൽ നിന്നും വാങ്ങുന്ന പൊടികൾ ആയിരിക്കും മിക്ക വീടുകളിലും ഉപയോഗിക്കുന്നത്. എന്നാൽ മിക്കപ്പോഴും ഉദ്ദേശിച്ച രുചി തരാൻ ഇത്തരം മസാലപ്പൊടികൾക്ക് സാധിക്കാറില്ല എന്നതാണ് മറ്റൊരു സത്യം. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ എങ്ങനെ ഒരു മസാല പൊടി

തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. വലിയ ക്വാണ്ടിറ്റിയിൽ മസാലപ്പൊടി തയ്യാറാക്കി വെക്കുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് പൊടിക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ഈയൊരു അളവിൽ മസാലപ്പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകളും അവയുടെ അളവുകളും ആദ്യം അറിഞ്ഞിരിക്കാം. 500ഗ്രാം അളവിൽ പെരുംജീരകം, 250 ഗ്രാം അളവിൽ ഏലക്ക,

200 ഗ്രാം അളവിൽ പട്ടയും, ഗ്രാമ്പുവും, 200 ഗ്രാം അളവിൽ തക്കോലവും, 80 ഗ്രാം ജാതിപത്രിയും, 200 ഗ്രാം നല്ല ജീരകവും, നാല് ജാതിക്കയും, 50 ഗ്രാം അളവിൽ ബേ ലീഫുമാണ് ആവശ്യമായിട്ടുള്ളത്. ഒരു വലിയ പാത്രത്തിലേക്ക് എല്ലാ ചേരുവകളും ഇട്ടശേഷം കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം നന്നായി വെയിൽ കിട്ടുന്ന ഏതെങ്കിലും ഒരു ഭാഗത്ത് ഈയൊരു പാത്രം കൊണ്ടു വയ്ക്കണം. എല്ലാ ചേരുവകളും നന്നായി ചൂടായി കഴിയുമ്പോൾ അത് കൊണ്ടു വന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ടോ മൂന്നോ പോഷനുകളായി പൊടിച്ചെടുക്കാവുന്നതാണ്.

സാധാരണയായി മസാലക്കൂട്ട് തയ്യാറാക്കുമ്പോൾ എല്ലാവരും ചൂടാക്കിയ ശേഷമായിരിക്കും പൊടിച്ചെടുക്കുന്നത്. ഇങ്ങിനെ ചെയ്യുമ്പോൾ അവയുടെ പകുതി ഫ്ലേവറും നഷ്ടപ്പെട്ടു പോവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മസാല കൂട്ടുകൾ വെയിലത്ത് നേരിട്ട് വെച്ച് ചൂടാക്കി എടുക്കുന്നതാണ് എപ്പോഴും നല്ലത്. മണം പോകാതിരിക്കാനായി പൊടിച്ച ഉടനെ തന്നെ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ അടച്ച് സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ മണം നഷ്ടപ്പെട്ട് പെട്ടെന്ന് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Chef Nibu The Alchemist

Comments are closed.