ഇനി കുട്ടികൾക്ക് പോലും മീൻ വൃത്തിയാക്കാം.!! എത്ര കിലോ മീൻ ഉണ്ടെങ്കിലും 5 മിനിറ്റിൽ വൃത്തിയാക്കാം.!! Easy Fish cleaning tips

മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. ഒരു ശരാശരി മലയാളിയുടെ ഒരു ദിവസത്തിൽ ഒരു നേരത്തെ ആഹാരത്തിന് എങ്കിലും മത്സ്യം ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. കറി വച്ചതോ പൊരിച്ചതോ ആയ മത്സ്യവിഭവങ്ങൾ കണ്ടാൽ ഏവരുടെയും വായിൽ വെള്ളമൂറും എന്ന കാര്യം തീർച്ചയാണ്. എന്നാൽ മത്സ്യം കഴിക്കുന്നതു പോലെ എത്ര

എളുപ്പമല്ല അത് വൃത്തിയാക്കൽ എന്ന് ഏതൊരു വീട്ടമ്മക്കും അറിയാവുന്ന ഒന്നാണ്. പ്രത്യേകിച്ച് മത്തി/ചാള പോലെയുള്ള ചെറു മത്സ്യങ്ങൾ വൃത്തിയാക്കാൻ വളരെ പ്രയാസമാണ് എന്നതിനാൽ തന്നെ പലരും ഇത്തരം മത്സ്യങ്ങൾ വാങ്ങാറില്ല. എന്നാൽ ഇത്തരം മത്സ്യങ്ങൾ എങ്ങനെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വൃത്തിയാക്കാൻ പറ്റുമെന്ന് നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ പാത്രം കഴുകാനും മറ്റും ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്ക്രബർ

ഉപയോഗിച്ചുകൊണ്ട് വളരെ ഈസിയായി മത്തി പോലെയുള്ള മത്സ്യങ്ങൾ വൃത്തിയാക്കാവുന്നതാണ്. മത്സ്യത്തിന്റെ ചെതുമ്പൽ ഉള്ള ഭാഗത്ത് വളരെ മൃദുവായി തന്നെ സ്ക്രബർ ഉപയോഗിച്ച് ഉരച്ചാൽ അവ പെട്ടെന്ന് തന്നെ വൃത്തിയാവുന്നതാണ്. മാത്രമല്ല മുതിർന്നവർക്ക് എന്നപോലെ ഇനി കുട്ടികൾക്കും ഈയൊരു ട്രിക്ക് വഴി മത്സ്യങ്ങൾ വളരെ വേഗം വൃത്തിയാക്കാവുന്നതാണ്. എന്നാൽ, വളരെ പഴകിയ മത്സ്യങ്ങൾ സ്‌ക്രബ്ബർ ഉപയോഗിച്ച്

വൃത്തിയാക്കുമ്പോൾ അവ നാശമാക്കാൻ സാധ്യതയുള്ളതിനാൽ വളരെ മൃദുവായ രീതിയിൽ വൃത്തിയാക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ വൃത്തിയാക്കിയതിനു ശേഷം കത്തി കൊണ്ടോ കത്രിക കൊണ്ടോ അവയുടെ തല വാൽഭാഗങ്ങൾ മുറിച്ചു കളഞ്ഞുകൊണ്ട് പാകം ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Ramshi’s tips book

Comments are closed.