ചൂട് കാലം അല്ലേ.!! ഈ സമയത്ത് കുടിക്കാൻ പറ്റിയ ഒരു അടിപൊളി കോൾഡ് കോഫി.. എന്റെ പൊന്നോ എന്താ രുചി.!! Easy Drink Cold Coffee Recipe Malayalam

Easy Drink Cold Coffee Recipe Malayalam : മലയാളികൾക്ക് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ശീലമാണ് ചായ അല്ലെങ്കിൽ കാപ്പി കുടിക്കുക എന്നത്. എന്നാൽ ഈ ചൂട് കാലത്ത് വിയർത്തു ഒഴുകുമ്പോൾ ഇവ കുടിക്കുന്നതും ബുദ്ധിയല്ല. കാപ്പി പ്രിയർക്ക് ഇങ്ങനെ ഉള്ള അവസരത്തിൽ കുടിക്കാൻ പറ്റിയ ഒരു കിടിലൻ വിഭവമാണ് കോൾഡ് കോഫി.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അത്യധികം രുചികരമായി ഉണ്ടാക്കാൻ കഴിയുന്ന ഈ കോൾഡ് കോഫി ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന ഒന്നാണ്. ദാഹവും ക്ഷീണവും ഒക്കെ മാറാൻ സഹായിക്കുന്ന ഈ കോൾഡ് കോഫി ഉണ്ടാക്കുന്ന വിധം ഇതോടൊപ്പം കാണുന്ന വീഡിയോയിൽ വിശദമായി തന്നെ കാണിക്കുന്നുണ്ട്.

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ 4 സ്പൂൺ ഇൻസ്റ്റന്റ് കാപ്പി പൊടി ഇടുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്തിട്ട് നല്ലത് പോലെ പൊടിക്കണം. ഇതിലേക്ക് ഐസ് ക്യൂബും കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കാം. മിക്സിയുടെ ജാർ ചൂടാകാതെ നിർത്തി നിർത്തി വേണം അടിച്ചെടുക്കാനായിട്ട്. ഇങ്ങനെ ക്രീം പരുവത്തിൽ ആവുന്നത് വരെ അടിച്ചെടുക്കണം. നമ്മൾ സേർവ് ചെയ്യുന്ന ഗ്ലാസിന്റെ വശങ്ങളിൽ ചോക്ലേറ്റ്

സിറപ് ഒഴിച്ചു കൊടുക്കണം. ഒരു അഞ്ചു മിനിറ്റ് ഫ്രിഡ്ജിൽ വച്ചതിന് ശേഷം ഒരു ഐസ് ക്യൂബ് ഇടണം. ഇതിന്റെ മുകളിൽ നമ്മൾ മിക്സിയിൽ അടിച്ച് വച്ചിരിക്കുന്നതിൽ നിന്നും കുറച്ചു എടുത്തു ഒഴിച്ച് വയ്ക്കണം. ഇതിലേക്ക് തിളപ്പിച്ച്‌ തണുപ്പിച്ചു വച്ചിരിക്കുന്ന പാൽ കൂടി ചേർക്കുക. ഇതിന്റെ മുകളിൽ കോഫി ക്രീമും ചോക്ലേറ്റ് സിറപ്പും കൂടി ചേർത്ത് ഇളക്കി കുടിക്കാവുന്നതാണ്. Video Credit : Fathimas Curry World

Rate this post

Comments are closed.