വായില്‍ വച്ചാൽ അലിഞ്ഞിറങ്ങുന്ന നല്ലൊരു കിടിലൻ റെസിപി.. അരമുറി തേങ്ങ വീട്ടിൽ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ.!! Easy Coconut Pudding Recipe

Easy Coconut Pudding Recipe Malayalam : വായില്‍ വച്ചാൽ അലിഞ്ഞിറങ്ങുന്ന നല്ലൊരു കിടിലൻ റെസിപി ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. നമ്മുടെ അടുക്കളകളിൽ സ്ഥിരമയി ഉണ്ടാകുന്ന വെറും മൂന്ന് ചേരുവകൾ മാത്രം മതി ഈ അടിപൊളി ഐറ്റം ഉണ്ടാക്കാൻ. ഇതിനായി ആദ്യം നമുക്ക് ആവശ്യം ഒരു തേങ്ങയാണ്. ശേഷം ഈ തേങ്ങ ഒരു കത്തി ഉപയോഗിച്ച് ചൂഴ്ന്നെടുത്ത് കഷണങ്ങളെടുക്കുക. ശേഷം ചൂഴ്ന്നെടുത്ത തേങ്ങാ കഷണങ്ങളിലെ കറുത്ത ഭാഗം കളയണം.

നമ്മുടെ റെസിപി നല്ല തൂവെള്ള നിറത്തിൽ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്ര എളുപ്പത്തിൽ നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഈ വിഭവം ഒരു അടിപൊളി പുഡ്ഡിംഗ് ആണ്. ഈ ഒരു പണി മാത്രമേ ഈ തേങ്ങാ പുഡ്ഡിംഗ് ഉണ്ടാക്കാൻ നമുക്കൊള്ളൂ. ബാക്കിയെല്ലാം വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം. ഈ തൊലി കളഞ്ഞ തേങ്ങ വീണ്ടും ചെറിയ കഷണങ്ങളാക്കി കൊത്തി അരിഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലിട്ട് അൽപ്പം ഇളം

Easy Coconut Pudding Recipe Malayalam

ചൂടുവെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളം കൂടെ ചേർത്ത് തേങ്ങ നന്നായിട്ട് അരച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് ഈ അരച്ചെടുത്ത തേങ്ങാപ്പാൽ നല്ലപോലെ അരിച്ചെടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അടുത്തതായിട്ട് ഒരു നോൺസ്റ്റിക് പാനെടുത്ത് അതിലേക്ക് ഒരു മൂന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചതിൽ നിന്നും

അൽപ്പം തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് കട്ടപിടിച്ചിരിക്കുന്നതൊക്കെ ഉടയുന്ന തരത്തിൽ നന്നായി ഇളക്കി യോജിപ്പിക്കുക. അടിയിൽ പിടിക്കാതിരിക്കാനും നല്ല സ്മൂത്ത് ആയി കിട്ടാനും നോൺസ്റ്റിക് പാത്രത്തിൽ ഈ പുഡ്ഡിംഗ് ഉണ്ടാക്കുന്നതാണ് ഉത്തമം. ഇനി ബാക്കിയുള്ള തേങ്ങാപ്പാൽ കൂടെ ഇതിലേക്ക് ചേർത്തിളക്കുക.
ഈ തേങ്ങാ പുഡ്ഡിംഗ് എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Rate this post

Comments are closed.