വീട് മുഴുവൻ വെട്ടിത്തിളങ്ങും.. ഉപയോഗിച്ച് തീർന്ന പേസ്റ്റ് കവർ മാത്രം മതി വീട് മുഴുവൻ വെട്ടിത്തിളങ്ങും.!! Easy Cleaning Tips with paste Malayalam

Easy Cleaning Tips with paste Malayalam : ഇന്ന് നമ്മൾ ഉപയോഗ ശേഷം വെറുതെ വലിച്ചെറിയുന്ന പേസ്റ്റിന്റെ കവർ ഉപയോഗിച്ച് കൊണ്ടുള്ള കുറച്ച് നല്ല ടിപ്സുകളാണ് പരിചയപ്പെടാൻ പോകുന്നത്. സാധാരണ നമ്മൾ ക്ലീനിങ് ചെയ്യാനായി പുറത്ത് നിന്നും കുറെ പൈസയെല്ലാം കൊടുത്ത് ലിക്വിഡ് മേടിക്കാറുണ്ട്. അതുപോലെ തന്നെ വൃത്തിയാക്കിയെടുക്കാനായി ഒരുപാട് സമയവും ചെലവഴിക്കാറുണ്ട്‌.

എന്നാൽ ഇതൊന്നും തന്നെയില്ലാതെ നമ്മുടെ വീട്ടിൽ നമ്മൾ വെറുതെ വലിച്ചെറിയുന്ന ഈ വസ്തു ഉപയോഗിച്ച് വീട് മുഴുവനും വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാൻ സാധിക്കും. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ഒരു കിടിലൻ ടിപ്പ് തന്നെയാണിത്. ഇവിടെ നമ്മൾ ക്ലീനിങ്ങിനായി ഉപയോഗം കഴിഞ്ഞ 2 ടൂത്ത് പേസ്റ്റാണ് എടുത്തിരിക്കുന്നത്. സാധാരണ നമ്മൾ ഇത്തരത്തിലുള്ള പേസ്റ്റിന്റെ കവറുകൾ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാറാണുള്ളത്.

എന്നാൽ ഇനി മുതൽ നിങ്ങൾ ആരും തന്നെ അങ്ങനെ ചെയ്യില്ല ഇത് കൊണ്ടുള്ള ഉപയോഗമറിഞ്ഞാൽ. നിങ്ങൾക്ക് പണവും സമയവും ഒരു പോലെ ലഭിക്കാൻ ഇതൊരു കിടിലൻ മാർഗം തന്നെയാണ്. ആദ്യമായി നമ്മൾ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുക്കുക. ഇതിനങ്ങനെ പ്രത്യേകിച്ച് ഒരു കണക്കൊന്നുമില്ല. നിങ്ങൾക്ക് എത്രത്തോളം ക്ലീൻ ചെയ്യാനുണ്ട് എന്നതിനനുസരിച്ച് വെള്ളമെടുക്കുക. ശേഷം നമ്മൾ നേരത്തെ എടുത്ത് വച്ച പേസ്റ്റിന്റെ കവർ ആ വെള്ളത്തിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക.

ആ കവറിൽ ബാക്കി വന്നിരിക്കുന്ന പേസ്റ്റ് എല്ലാം തന്നെ എളുപ്പത്തിൽ വെള്ളത്തിലേക്കായി കിട്ടാനാണ് നമ്മളിങ്ങനെ ചെറുതായിട്ട് കട്ട് ചെയ്തിടുന്നത്. ഇനി നമ്മൾ കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് കൊടുത്ത് പേസ്റ്റ് മൊത്തത്തിൽ വെള്ളത്തിലേക്കാക്കി എടുക്കുക. വീട് മുഴുവൻ വെട്ടിത്തിളങ്ങാനുള്ള ഈ അടിപൊളി ടിപ്പ് ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. Video Credit : SN beauty vlogs

Rate this post

Comments are closed.