Easy cleaning tips using camphor : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി നമ്മളെല്ലാവരും പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും. എന്നാൽ ഇത്തരത്തിൽ ചെയ്തെടുക്കുന്ന ടിപ്പുകളിൽ പലതും നമ്മൾ ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി തീർച്ചയായും റിസൾട്ട് കിട്ടുന്ന കുറച്ചു കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മീൻ വറുക്കുമ്പോഴും മറ്റും അടുക്കളയിൽ കെട്ടിനിൽക്കുന്ന മണം ഇല്ലാതാക്കാനായി ഒരു പ്രത്യേക കൂട്ട് തയ്യാറാക്കാവുന്നതാണ്.
അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചതും, അല്പം ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. അതിലേക്ക് അല്പം വെള്ളവും കൂടി ചേർത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി അടുക്കളയിലെ എല്ലാ ഭാഗങ്ങളിലും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പ്രത്യേകിച്ച് സ്റ്റൗവിന്റെ മുകൾഭാഗത്ത് ഈ ഒരു ലിക്വിഡ് സ്പ്രേ ചെയ്ത ശേഷം തുടച്ചെടുക്കുകയാണെങ്കിൽ മീൻ വറുക്കുമ്പോൾ ഉണ്ടാകുന്ന മണവും, എണ്ണ മെഴുക്കും എളുപ്പത്തിൽ ഇല്ലാതാക്കാനായി സാധിക്കും. അതുപോലെ അലമാരയിലും മറ്റും കെട്ടിനിൽക്കുന്ന പൂപ്പിലിന്റെ മണം
ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് അല്പം ടാൽക്കം പൗഡറും, കർപ്പൂരം പൊടിച്ചതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു പേപ്പറിൽ പൊതിഞ്ഞോ അല്ലെങ്കിൽ ഒരു ടവലിൽ പൊതിഞ്ഞോ അലമാരകളിൽ സൂക്ഷിക്കുകയാണെങ്കിൽ എപ്പോഴും നല്ല മണം നിലനിർത്താനായി സാധിക്കും. ചെറിയ കുട്ടികൾക്ക് സോക്സ് ഇട്ടു കൊടുക്കുമ്പോൾ വിയർപ്പ് ഉണ്ടാക്കുന്ന ഒഴിവാക്കാനായി അല്പം പൗഡർ സോക്സിനകത്ത് ഇട്ട ശേഷം ഇടാവുന്നതാണ്. പുതിയതായി പ്ലാസ്റ്റിക് ചൂലുകൾ കടകളിൽ നിന്നും വാങ്ങുമ്പോൾ അതിൽ നിന്നും പൊടി എല്ലാ ഭാഗങ്ങളിലേക്കും
വീണു കൊണ്ടിരിക്കുന്നത് ഒരു വലിയ പ്രശ്നമാണ്. അത് ഒഴിവാക്കാനായി ചൂലിന്റെ കവർ പൊട്ടിക്കുന്നതിനു മുൻപ് തന്നെ ഒരു പ്ലാസ്റ്റിക് കുഴലോ മറ്റോ ഉപയോഗിച്ച് ചൂലിന്റെ പുറം ഭാഗത്ത് തട്ടി കൊടുക്കുക. ശേഷം ചൂല് പുറത്തെടുത്ത് ഒരു സ്ക്രബ്ബറിൽ അല്പം എണ്ണ തടവിയ ശേഷം ചൂലിന്റെ മുകളിലൂടെ ഒന്നുകൂടി വലിച്ചു വിടണം. ഇങ്ങനെ ചെയ്യുമ്പോൾ ചൂലിലെ പൊടി എല്ലാം പോയി എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy cleaning tips using camphor Video Credit : Simple tips easy life