വളരെ എളുപ്പത്തിൽ തയ്യാറാക്കാം ഒരു കിടിലൻ ചിക്കൻ കറി 😋👌 ഇതിന്റെ രുചി വേറെ ലെവലാ.. 👌👌

  • ചേരുവകൾ
  • ചിക്കൻ – 1 കിലോ
  • സവാള – 2 ഇടത്തരം
  • തക്കാളി – 2 എണ്ണം
  • ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
  • പച്ചമുളക് – 3 എണ്ണം
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി – 3 ടേബിൾസ്പൂൺ
  • മുളകുപൊടി – 1ടേബിൾസ്പൂൺ
  • ഗരം മസാല പൊടി – 1/4 ടീസ്പൂൺ
  • ഓയിൽ – 2 ടേബിൾസ്പൂൺ
  • മല്ലിയില – ഒരു പിടി
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്

ഒരു കടായി ചൂടാക്കി അതിൽ ഓയിൽ ഒഴിച്ച് കൊടുക്കാം. ഇതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും സവാളയും ചേർത്ത് വഴറ്റാം, കൂടെത്തന്നെ അല്പം ഉപ്പും ചേർക്കാം. ഇതിൽ പച്ചമുളക് ചേർത്ത് കൊടുത്തതിനു ശേഷം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ചെറുതായി ഒന്ന് വഴറ്റി കൊടുക്കാം.തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. മസാല നന്നായി വഴന്നു കഴിഞ്ഞാൽ കഴുകിവൃത്തിയാക്കിയ ചിക്കൻ ചേർക്കാം, മസാലയും ചിക്കനും നന്നായി ഇളക്കിയോജിപ്പിച്ചതിന് ശേഷം ഇതിൽ ഗരം മസാല ചേർത്തുകൊടുക്കാം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം. ഒടുവിൽ മല്ലിയില ചേർത്ത് കൊടുക്കാം. നല്ല രുചിയുള്ള ചിക്കൻ കറി തയ്യാർ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.