ചെറുപയറും പാലും മാത്രം മതി; വെറും 10 മിനിറ്റിൽ കിടിലൻ രുചിയിൽ പായസം തയ്യാറാക്കാം.!! Easy Cherupayar payasam Recipes

Easy Cherupayar payasam Recipes : പായസങ്ങളിൽ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ചെറുപയർ പായസം. പല രീതികളിലും ചെറുപയർ വച്ച് പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ചെറുപയർ ഉപയോഗിച്ച് രുചികരമായ ഒരു പായസം എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. പായസം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

500ഗ്രാം അളവിൽ കഴുകി വൃത്തിയാക്കി കുതിർത്തി വെച്ച ചെറുപയർ, ഒരു കപ്പ് അളവിൽ പാൽ, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കര, നാല് ഏലക്കായ, അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത്, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചെറുപയർ ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. മീഡിയം ഫ്ലയിമിൽ വച്ച് കുക്കർ മൂന്നു വിസിൽ അടിപ്പിച്ചെടുക്കണം.

അതിനുശേഷം അതേ കുക്കറിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ഉണ്ടാക്കി അരിച്ച് ഒഴിക്കുക. ചെറുപയർ ശർക്കരപ്പാനിയിൽ കിടന്ന് നല്ലതുപോലെ മധുരം വലിച്ചെടുക്കണം. ഈയൊരു സമയം കൊണ്ട് പായസത്തിലേക്ക് ആവശ്യമായ പാലിന്റെ കൂട്ട് തയ്യാറാക്കാം. പാല് നേരിട്ട് ഒഴിക്കുന്നതിന് പകരമായി അരിപ്പൊടി കൂടി മിക്സ് ചെയ്താണ് ഒഴിക്കേണ്ടത്. അതിനായി ഒരു ചെറിയ പാത്രത്തിലേക്ക് അരിപ്പൊടി ഇട്ട് അതിലേക്ക് പാൽ കുറേശ്ശെയായി ഒഴിച്ച് കട്ടയില്ലാതെ ഇളക്കിയെടുക്കുക. ബാക്കിയുള്ള പാലിനോടൊപ്പം ഈ ഒരു കൂട്ട് മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കണം. തയ്യാറാക്കിവെച്ച പാൽ,

പായസത്തിലേക്ക് ഒഴിച്ചു കൊടുക്കുക. തിളച്ചു വരുമ്പോൾ ഏലക്കായ കൂടി അതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു കരണ്ടി അടുപ്പത്ത് വെച്ച് അതിലേക്ക് നാല് ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. മുറിച്ചുവെച്ച തേങ്ങാക്കൊത്ത് അതിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക. അതോടൊപ്പം അണ്ടിപ്പരിപ്പും മുന്തിരിയും കൂടി വറുത്തെടുത്തു മാറ്റി വയ്ക്കാവുന്നതാണ്. അവസാനം വറുത്തുവെച്ച ചേരുവകൾ എല്ലാം പായസത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനു ശേഷം ചൂടോടുകൂടി തന്നെ പായസം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Minees Kitchen

Comments are closed.