തുടക്കക്കാർക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്ന പാലപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. കൂടാതെ എളുപ്പത്തിൽ തയ്യാറാക്കുന്ന വെജിറ്റബിൾ കുറുമായും നിങ്ങൾക്കായി പരിചയപ്പെടുത്തുന്നുണ്ട്. സോഫ്റ്റ് ആയ പഞ്ഞിപോലെയുള്ള പാലപ്പം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഈ ഒരു പാലപ്പം തയ്യാറാക്കുവാൻ 250 ml ന്റെ കപ്പിൽ ഒരു കപ്പ് പച്ചരി എടുക്കുക.
പച്ചരി നല്ലതുപോലെ കഴുകിയ ശേഷം മൂന്ന് മണിക്കൂർ കുതിർത്തുവാൻ വെക്കുക. ഇത് വീണ്ടും നല്ലതുപോലെ കഴുകിയശേഷം വെള്ളം തോരൻ വെക്കുക. കുതിർത്തിയെടുത്ത പച്ചരി മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. അരി അളന്നു അതെ കപ്പിൽ തേങ്ങയും അതെ കപ്പ് അളവിൽ ചോറും കൂടി ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ യീസ്റ്റ് ചേർക്കുക. ഇത് നല്ല മിനുസമായി അരച്ചെടുക്കുക. ഒരു റ്റേബിൾസ്പൂൺ അളവിൽ പഞ്ചസാര
എടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ തന്നെ എണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ചെയ്തശേഷം പച്ചരി അരച്ച് വെച്ചതിലേക്ക് ചേർക്കുക. ഇത് അഞ്ചോ ആറോ മിനുട്ട് നല്ലതുപോലെ ഇളക്കിയെടുക്കണം. ശേഷം 6, 7 മണിക്കൂർ റെസ്റ്റ് ചെയ്യുവാൻ വെക്കുക. ചൂടുള്ള കാലാവസ്ഥയിലാണ് ഈ രീതിയിൽ റെസ്റ്റ് ചെയ്യാൻ വെക്കേണ്ടത്. മഴയുള്ള കാലാവസ്ഥയാണ് എങ്കിൽ കൂടുതൽ
സമയം വെക്കേണ്ടി വരും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Fathimas Curry World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Comments are closed.