അഞ്ചു മിനിറ്റിൽ പൊളപ്പൻ ചായക്കടി.!! മാങ്ങാ പുട്ടുകുറ്റിയിൽ ഇതു പോലെ ചെയ്ത് നോക്കൂ.!! Easy Breakfast Mango Puttu Recipe Malayalam

Easy Breakfast Mango Puttu Recipe Malayalam : ഇപ്പോൾ നമ്മുടെ നാട്ടിൽ മാമ്പഴക്കാലം ആണല്ലോ. ഈ മാമ്പഴക്കാലത്തു ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഒരു വിഭവമാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. നല്ല രുചികരമായ ഈ വിഭവം തയ്യാറാക്കാൻ മുറ്റത്തെ മാവിൽ പഴുത്തു നിൽക്കുന്ന മാമ്പഴം എടുത്താൽ മതി.

ഷുഗറും ബ്ലഡ്‌ പ്രഷറും കൊളെസ്ട്രോളും ഒക്കെ ഉള്ളവർക്കും കഴിക്കാവുന്ന ഒരു വിഭവമാണ് ഇത്. സാധാരണ ആയിട്ട് ഗോതമ്പ് ദോശയും പുട്ടും ചപ്പാത്തിയും ഉപ്പുമാവും ഓട്സും കഴിച്ചു മടുക്കുന്നവർക്ക് വലിയ ഒരു ആശ്വാസമാണ് ഇങ്ങനത്തെ വിഭവങ്ങൾ. മാമ്പഴം ചേർത്ത നല്ല രുചികരമായ ഈ പുട്ട് എല്ലാ പ്രായക്കാർക്കും ഇഷ്ടമാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കാനായി രണ്ട് മാമ്പഴം എടുത്തിട്ട് കഴുകി എടുക്കുക.

മാമ്പഴം അരിഞ്ഞിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇത് മാറ്റുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർക്കാതെ കുറച്ച് ഗോതമ്പു മാവും ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് അടിച്ചെടുക്കണം. മറ്റൊരു പാത്രത്തിൽ കുറച്ചു തേങ്ങാ ചിരകിയതും ശർക്കര ചീകിയതും കൂടി യോജിപ്പിക്കണം. താല്പര്യമുള്ളവർക്ക് ഇതിലേക്ക് നട്സും കൂടി ചേർക്കാവുന്നതാണ്. അധികം മധുരം ഇഷ്ടമില്ലാത്തവർക്ക് ഇതിൽ നിന്നും ശർക്കര ഒഴിവാക്കുകയും ചെയ്യാവുന്നതാണ്.

ഒരു പുട്ടുകുറ്റിയിൽ ഈ തേങ്ങയുടെ കൂട്ടും മാമ്പഴവും ഗോതമ്പു മാവും ചേർത്ത് അടിച്ചെടുത്തതും മാറി മാറി ഇട്ട് നിറച്ചതിന് ശേഷം നല്ലത് പോലെ ആവി കയറ്റിയാൽ നല്ല രുചികരമായ മാമ്പഴപ്പുട്ട് തയ്യാർ. അപ്പോൾ അടുത്ത് ഇനി മാമ്പഴം കിട്ടുമ്പോൾ ഇത് ഒന്ന് പരീക്ഷിച്ചു നോക്കാൻ മറക്കില്ലല്ലോ. രുചിക്കൊപ്പം പോഷകങ്ങൾ ധാരാളമായി അടങ്ങി ഇരിക്കുന്ന ഈ ഒരു വിഭവം നൽകിയാൽ കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരു പോലെ നിറയും. Video Credit : Malappuram Thatha Vlogs by Ayish

Rate this post

Comments are closed.