ബാക്കി വരുന്ന ചോറ് ഇങ്ങനെ ചെയ്യൂ.!! രാവിലെയോ രാത്രിയോ; ചപ്പാത്തി പൊറോട്ടയേക്കാൾ പതിന്മടങ്ങ് രുചിയുംസോഫ്റ്റുമായ ലെയർറൊട്ടി.!! Easy Breakfast Layer Rotti

Easy Breakfast Layer Rotti : എല്ലാദിവസവും ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവരായിരിക്കും മിക്ക ആളുകളും. രാവിലെയും,രാത്രിയും ഇത്തരത്തിൽ ഒരേ രീതിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

രണ്ട് കപ്പ് അളവിൽ ചോറ്, നാല് കപ്പ് അളവിൽ മൈദ, ആവശ്യത്തിന് ഉപ്പ്, നെയ്യ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്ത വച്ച ചോറ് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് എടുത്തു വച്ച മൈദ ഇട്ടുകൊടുക്കുക. മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും അരച്ചുവച്ച ചോറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഏകദേശം ചപ്പാത്തി മാവിന്റെ പരുവത്തിലാണ്

മാവിന്റെ കൺസിസ്റ്റൻസി വേണ്ടത്. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം.അതിനുശേഷം മാവ് ചെറിയ ഉരുളകളാക്കി വീണ്ടും കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെക്കണം. ചപ്പാത്തി പലകയിൽ അല്പം മൈദ പൊടി തൂവി ഓരോ ഉണ്ട മാവായി പരത്തിയെടുക്കുക. പരത്തിയെടുത്ത മാവിന്റെ നാല് വശവും മടക്കി അല്പം നെയ്യും മൈദ പൊടിയും ഇട്ടു കൊടുത്ത് വീണ്ടും സ്ക്വയർ രൂപത്തിൽ പരത്തിയെടുക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ പരത്തിവെച്ച മാവ് അതിലേക്കിട്ട് ചുട്ടെടുക്കുക.

ഇപ്പോൾ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. ഇതിൽ മൈദ ഉപയോഗിക്കുന്നതിന് പകരമായി ഗോതമ്പ് പൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. എന്നാൽ മൈദ ഉപയോഗിക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നല്ല എരിവുകള്ള കറികളോടൊപ്പം ഈ ഒരു പലഹാരം സെർവ് ചെയ്യാവുന്നതാണ്. എല്ലാദിവസവും ചപ്പാത്തിയും ദോശയും മാത്രം ഉണ്ടാക്കി നോക്കുന്ന വീടുകളിൽ ഒരിക്കലെങ്കിലും ഈ ഒരു റെസിപ്പി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World

Comments are closed.