അച്ഛനായ സന്തോഷത്തിൽ ഈ ബുൾജറ്റ്.!! സഹോദരന്മാരിലെ എബിൻ വർഗീസ്; തന്റെ കുഞ്ഞുമായുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ വയറൽ ആകുന്നു….| E Bullget Brothers Ebin Varghese Become A Father Malayalam

E Bullget Brothers Ebin Varghese Become A Father Malayalam: വാന്‍ ലൈഫ് വ്ലോഗിലൂടെ മലയാളികൾക്ക് മുന്നിൽ എത്തി സുപരിചിതരായവർ ആണ് ഇ–ബുൾ ജെറ്റ് സഹോദരന്മാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാനിൽ താമസിച്ചു യാത്ര ചെയ്താണ് ഇവർ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇ–ബുൾ ജെറ്റ് എന്ന പേരിൽ ഉള്ള ഇവരുടെ യൂട്യൂബ് ചാനൽ മികച്ച റീച്ച് ലഭിച്ച ട്രാവൽ വ്ലോഗ്ജിങ് ചാനലുകളിൽ ഒന്നാണ്. പഴയ ഓമ്നി വാനില്‍ സോളാര്‍ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇവർ യാത്ര ആരംഭിച്ചത്. പിന്നീട് അങ്ങോട്ട് ഇ ബുൾജറ്റ് അടി മുടി മാറ്റാവുമായി എത്തുകയായിരുന്നു.

ശുചിമുറി, രണ്ടു പേർക്ക് കിടക്കാനുള്ള കിടപ്പുമുറി, പാചകം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാമുള്ള കാരവാനിലേക്ക് അപ്ഗ്രേഡ് ചെയ്താണ് എബിന്റെയും സഹോദരൻ ലിബിന്റെയും യാത്രകൾ. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച യുട്യൂബ് ചാനലിന് ഇപ്പോൾ 2.1 മില്യൻ സബ്സ്ക്രൈബേഴ്സ് ലഭിച്ചിട്ടുണ്ട്. 2021 ജൂലൈ 14 ന് ഈ ബുൾജറ്റ് സഹോദരന്മാരിൽ ഒരാളായ എബിൻ വർഗീസ് വിവാഹിതനായിരുന്നു. തൃശൂർ സ്വദേശി അഭിരാമിയാണ് വധു. എബിന്റെ സ്വദേശമായ കണ്ണൂർ ഇരിട്ടിയിൽ

വെച്ചായിരുന്നു വിവാഹം ചടങ്ങുകൾ നടന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വലിയ പിന്തുണയുള്ള ഇ ബുൾജറ്റിന്റെതായി ഇപ്പോൾ വയറൽ ആവുന്നത് എബിൻ ഈ ബുൾജറ്റിന്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ച റീൽ വീഡിയോ ആണ്. അച്ഛനായ സന്തോഷത്തിൽ അഭിൻ തന്റെ പിഞ്ചു കുഞ്ഞുമായി ഹോസ്പിറ്റലിൽ വെച്ച് എടുത്ത റീൽ വീഡിയോ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. വിഡിയോയിൽ എബിൻ തന്റെ കുഞ്ഞിനെ എടുക്കുന്നതായാണ് കാണുന്നത്.

“നിനക്കും നിലവിൽ ” എന്ന ഗാനത്തോടൊപ്പം തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്ന ദൃശ്യങ്ങൾ വളരെ മനോഹരമാണ്. ‘ എബിൻ ജൂനിയർ ‘ എന്നിങ്ങനെ നിരവധി കമന്റുകളുമായി ആരാധകരും ഈ സന്തോഷത്തിൽ പങ്കുചേരുകായാണ് ഇപ്പോൾ. ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഈ അടുത്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. വാന്‍ 777’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

Rate this post

Comments are closed.