സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് ദുർ​ഗ; സ്ലീവ് ലെസും കൂളിം​ഗ് ​ഗ്ലാസുമിട്ട് ​ഗ്ലാമറസായി താരം.!! Durga Krishna Stylish Look Malayalam

Durga Krishna Stylish Look Malayalam: ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാ വിഷയമായ നടിയാണ് ദുർ​ഗാ കൃഷ്ണ. നർത്തകി എന്ന നിലയിൽ തിളങ്ങിയ താരം 2017 ൽ പ്രിഥ്വിരാജ് ചിത്രം വിമാനത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. ആദ്യ ചിത്രം പരാജയമായിരുന്നുവെങ്കിലും വലിയ കണ്ണുകളുള്ള ആ സുന്ദരിയെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പിന്നീട് പ്രേതം 2, കുട്ടിമാമ, ലൗ ആക്ഷൻ ഡ്രാമ, ഉടൽ, കിം​ഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തി.

ശാലീന സുന്ദരിയായി എത്തിയ താരം ഇപ്പോൾ മോഡേൺ ലുക്കിലും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്ക് വെച്ച ചിത്രം ഇതിനോടകം വൈറലായി. കറുത്ത നിറത്തിലുള്ള പാന്റും ടോപ്പുമിട്ട് നിൽക്കുന്ന താരത്തിന്റെ കൈയിൽ കറുത്ത ഹാന്റ് ബാ​ഗും ഒപ്പം കറുത്ത കൂളിം​ഗ് ​ഗ്ലാസും ഉണ്ട്. ഒരു സ്വാ​ഗ് ലുക്കിലാണ് ഇത്തവണ ദുർ​ഗ പ്രത്യക്ഷപ്പെട്ടത്.

ദ് വാക്ക് ഇൻ ബ്ലാക്ക് എന്ന അടിക്കുറിപ്പ് ചിത്രത്തിന് യോജിച്ചതായി തോന്നി. മഞ്ഞ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച മറ്റൊരു ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൺ ഷൈൻ എന്ന അടിക്കുറിപ്പുമായാണ് ഈ ചിത്രം എത്തിയിരിക്കുന്നത്. രണ്ട് പോസ്റ്റിലും വ്യത്യസ്ത ലുക്കിലെത്തിയ താരത്തിന് മികച്ച പ്രതികരണമാണ് കമന്റുകളിലൂടെ ലഭിക്കുന്നത്. ഉടൽ എന്ന ചിത്രത്തിലൂടെ താരം വലിയ വിവാദങ്ങളിലേർപ്പെട്ടിരുന്നു.

ധ്യാൻ ശ്രീനിവാസനുമായി ​ഗ്ലാമറസ് രം​ഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങളാണ് താരം നേരിട്ടത്. കുടുക്ക് എന്ന ചിത്രത്തിലെ ലിപ്പ്ലോക്ക് രം​ഗങ്ങളും വലിയ ചർച്ചകൾക്കിടയാക്കി. കോഴിക്കോട് സ്വദേശിയായ താരം 2021ൽ അഭിനേതാവും നിർമ്മാതാവുമായ അർജുൻ രവീന്ദ്രനെ വിവാഹം ചെയ്തു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത് മോഹൻലാൽ അഭിനയിക്കുന്ന റാം എന്ന ചിത്രമാണ്.

Rate this post

Comments are closed.