കുഞ്ഞിക്കയുടെ കാർ കളക്ഷനിലേക്ക് ഒരു എത്തി നോട്ടം; കാർ വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്ക് വെച്ച് താരം.!! Dulquer Salman Sharing His Car Collection

മലയാള സിനിമ ലോകത്ത് കുഞ്ഞിക്ക എന്ന് പറഞ്ഞാൽ ആളെ മനസിലാകാത്ത ഒരു മലയാളിയും ഇല്ല. യുവ കേരളത്തിന്റെ അഭിമാനമായ നമ്മുടെ സ്വന്തം ദുൽഖർ സൽമാൻ. മെഗാ സ്റ്റാർ മമ്മുട്ടിയുടെ മകനായ താരം സ്വന്തം പിതാവിനെ പോലെ തന്നെ മലയാള സിനിമക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു വ്യക്തിത്വം ആണ്. തനത് ശൈലിയിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുക വഴി മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ നടൻ കൂടിയാണ് ദുൽഖർ സൽമാൻ.

ഇലക്ട്രോണിക് ഗാഡ്ജറ്റ്സ് മൊബൈൽ ഫോൺസ്, കാറുകൾ എന്നിവ മലയാള സിനിമ ലോകത്ത് പ്രിയപ്പെട്ടതാണ്. പല നടന്മാർക്കും അവയോടുള്ള ഇഷ്ടം കൊണ്ട് അവയുടെ ഒക്കെ ഒരു കളക്ഷൻ തന്നെ ഉണ്ട്. വാഹനങ്ങളോടുള്ള ഇഷ്ടത്തിന് മലയാള സിനിമയിൽ അറിയപ്പെട്ടവരാണ് പ്രിത്വിരാജ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നീ പ്രിയ താരങ്ങൾ.

കുഞ്ഞിക്ക എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ദുൽഖർ സൽമാൻ തന്റെ കാർ ശേഖരം ആരാധകർക്ക് വേണ്ടിയും മറ്റു കാർ പ്രേമികൾക്കു വേണ്ടിയും പങ്ക് വെച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ താരം തന്റെ ഏറ്റവും ഇഷ്ടപെട്ട വാഹനം ഏതാണെന്നും എന്ത് കൊണ്ടാണെന്നു ആരാധകരോട് പറയുന്നുണ്ട്. ബി എം ഡബ്ല്യൂ വിന്റെ എം 3 ആണ് താരത്തിന്റെ ഏറ്റവും ഇഷ്ടപെട്ട കാർ.

ഒരുപാട് നാളത്തെ ആലോചനക്ക് ശേഷമാണത്രേ താരം ഇത്തരത്തിൽ ഒരു വീഡിയോ ആരാധകരോട് പങ്ക് വെക്കാൻ തീരുമാനിച്ചത്. കാരണം തന്നെ ആളുകൾ പൊങ്ങച്ചക്കാരനാണെന്ന് പറയും എന്ന് വിചാരിചത് കൊണ്ടാണ് ഈ വീഡിയോ എടുക്കാതെ പോയത്. പിന്നീട് ഇത്തരത്തിൽ ഒരു വീഡിയോ മറ്റുള്ള കാർ പ്രേമികളുമായി താരത്തിന് കണക്ട് ചെയ്യാൻ സാധിക്കുമല്ലോ എന്നോർത്താണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്യുന്നത്

Comments are closed.