ഫാൻ ബോയ്ക്ക് ദുൽഖറിന്റെ സമ്മാനം; ശരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടൻ ദുൽഖർ സൽമാൻ.!! Dulquer Salman Birthday Wishes To Fan Boy Malayalam

തെന്നിന്ത്യ നിറയെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി തന്റേതായ വ്യക്തിത്വം സിനിമ മേഖലയിൽ കാഴ്ചവെക്കാൻ ദുൽക്കർ സൽമാന് സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. കുഞ്ഞിക്ക എന്നാണ് താരത്തിന് എല്ലാവരും അഭിസംബോധന ചെയ്യാറുള്ളത്.തന്റെ ആരാധകരെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്നത് താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

തന്റെ ഫാൻ ബോയ് ആയിട്ടുള്ള ശരത്തിന്റെ ഒരു ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഇപ്പോൾ ദുൽഖർ സൽമാൻ. ശരത് എന്ന ദുൽഖറിന്റെ ആരാധകൻ ട്വിറ്ററിൽ ദുൽഖറിനെ ടാഗ് ചെയ്തുകൊണ്ട് തന്റെ പിറന്നാളാണെന്ന് പോസ്റ്റ് ചെയ്യുന്നു. ഈ ട്വീറ്റ്.ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടനെ തന്നെ ആരാധകന് മറുപടി നൽകുകയായിരുന്നു.ശരത് കുറിച്ചത് ഇങ്ങനെ ” ഇക്കാ..ഇന്ന് എന്റെ ജന്മദിനമാണ്.ഒരുപാട് നാളായി നിങ്ങളുടെ ആശംസക്കായി കാത്തുനിൽക്കുന്നു.ഒരുപാട് തിരക്കുകൾ ഉണ്ടെന്ന് എനിക്കറിയാം.

പക്ഷേ എന്റെ ഈ ആഗ്രഹം എന്നെ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു.ഈ ഫാൻ ബോയ് നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു. അതുകൊണ്ട് ദയവായി എന്റെ ഈ ദിവസത്തെ സ്പെഷ്യൽ ആക്കൂ.’ എന്നായിരുന്നു ശരത്തിന്റെ ട്വീറ്റ്. മറുപടിയായി ദുൽഖർ എഴുതിയത് ഇങ്ങനെ “ശരത്തിന് ജന്മദിനാശംസകൾ നേരുന്നു. മികച്ചവർഷം ആശംസിക്കുന്നു. ” നിരവധി പേരാണ് ദുൽഖറിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ആരാധകരെ ഇത്രയധികം

ചേർക്കുന്ന താങ്കൾ വലിയൊരു മനസ്സിന് ഉടമയാണെന്ന് തന്നെയാണ് നിരവധി കമന്റുകളും വന്നിട്ടുള്ളത്. ഈയടുത്ത് ഒരു ആരാധകന്റെ കമന്റിന് താരം പങ്കുവെച്ച മറുപടി വളരെയധികം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയ പേജുകളിൽ വരുന്ന ഓരോ വാക്കുകളും തന്റേത് തന്നെയാണെന്നായിരുന്നു ദുൽഖറിന്റെ ആരാധകനോടുള്ള മറുപടി. തന്റെ ടീം എന്നും ഫേസ്ബുക്കിൽ മാത്രമാണ് പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത് എന്നും അവയെല്ലാം തന്റെ തന്നെ വാക്കുകളാണെന്നും താരം എന്ന് പറഞ്ഞിരുന്നു.

Comments are closed.