പാർക്കിൽ കളിച്ച്‌ മറിയം.. അച്ഛനും മകളും തമ്മിൽ കുറച്ചുസമയം രഹസ്യം 😍😍 ദുൽഖറും മകളും പാർക്കിലെത്തിയതിന്റെ വീഡിയോ വൈറൽ 🔥🔥 വീഡിയോ കണ്ട് ആരാധകർ പറഞ്ഞതാണ് കിടു.!! [വീഡിയോ] Dulquer Salmaan | Dulquer Salmaan Daughter | Mariyam Dulquer Salmaan | dulquer salmaan mariyam ameera salman | Dulquer salmaan with daughter

ഏറെ തിരക്കുള്ള യുവതാരമാണ് നടൻ ദുൽഖർ സൽമാൻ. താരപുത്രൻ എന്ന ലേബൽ ഇല്ലാതെ തന്നെ മലയാളികൾക്കിടയിൽ താരപരിവേഷം സ്വന്തമാക്കിയ ദുൽഖറിന് ഒട്ടേറെ ആരാധകരാണുള്ളത്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിലാണെങ്കിലും മറ്റെല്ലാ യുവതാരങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് തന്നെയാണ് മലയാളികളുടെ കുഞ്ഞിക്ക ദുൽഖറിൻറെ സ്ഥാനം.


സിനിമയുടെ തിരക്കുകൾക്കിടയിലും സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട് ദുൽഖർ. ഇപ്പോൾ ഭാര്യ അമാലിനും മകൾ മറിയത്തിനും ഒപ്പം ഒരു പാർക്കിൽ താരം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മറിയം ദുൽഖറിനോട് എന്തോ ചോദിക്കുന്നതും ദുൽഖർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം. അച്ഛനും മകളും തമ്മിലുള്ള സംഭാഷണം കണ്ട് ആരാധകർക്ക് ചിരി വരുന്നുണ്ട്.

വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. അടുത്തിടെ ദുൽഖറും അമാലും പത്താം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. 2011 ഡിസംബർ 22 നായിരുന്നു ദുൽഖർ അമാലിനെ വിവാഹം ചെയ്തത്. ചെന്നൈ സ്വദേശിയായ അമാല്‍ ഒരു ആര്‍ക്കിടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേതെന്നാണ് ദുൽഖർ മുൻപൊരിക്കൽ തന്റെ ആരാധകരോട് പറഞ്ഞത്.

കഴിഞ്ഞയിടെ കുറുപ്പിന്റെ പ്രൊമോഷൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ദുൽഖർ ഷെയർ ചെയ്തത് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ബാപ്പച്ചിയുടെ ഫോൺ വാങ്ങി താൻ തന്നെയാണ് അത് ചെയ്തതെന്ന് ദുൽഖർ സമ്മതിക്കുകയും ചെയ്തിരുന്നു. ദുൽഖറിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമാവിശേഷങ്ങളും മറ്റും അറിയാൻ സോഷ്യൽ മീഡിയ പേജുകളിൽ തിരയുന്ന ആരാധകരെയാണ് പലപ്പോഴും കാണാറുള്ളത്.

Comments are closed.